Follow KVARTHA on Google news Follow Us!
ad

തന്നെ തൊട്ടാല്‍ ഒരു രൂപ പോലും കിട്ടില്ല: ഭീഷണിയുമായി വിജയ് മല്യ

തന്നെ അറസ്റ്റ് ചെയ്താലോ പാസ്‌പോര്‍ട്ട് റദ്ദാക്കിയാലോ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കടത്തില്‍New Delhi, Arrest, Passport, Business Man, Protection, Media, Bank, Supreme Court of India, Lawyers, National,
ന്യൂഡല്‍ഹി: (www.kvartha.com 29.04.2016) തന്നെ അറസ്റ്റ് ചെയ്താലോ പാസ്‌പോര്‍ട്ട് റദ്ദാക്കിയാലോ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കടത്തില്‍ ഒരു രൂപപോലും തിരികെ കിട്ടുകയില്ലെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ. ഇന്ത്യയില്‍ നിന്നും തന്നെ നിര്‍ബന്ധിപ്പിച്ച് നാടുകടത്തിയതാണെന്നും മല്യ ആരോപിച്ചു. ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന രാജ്യാന്തര വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മല്യയുടെ പ്രതികരണം.

ഇന്ത്യക്കാരനെന്നതില്‍ താന്‍ അഭിമാനിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യുകെയില്‍ തുടരുന്നതാണ് തനിക്ക് സുരക്ഷിതം. നിലവില്‍ യുകെ വിട്ടു പോകാന്‍ തനിക്ക് പദ്ധതിയില്ലെന്നും മല്യ അഭിമുഖത്തില്‍ പറയുന്നു. ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. വായ്പാ തുക അടച്ചുതീര്‍ക്കണമെന്നാണ് താനും ആഗ്രഹിക്കുന്നത്. എന്നാല്‍ ബാങ്കുകള്‍ പറയുന്നതുപോലുള്ള വലിയ തുക ഇപ്പോഴത്തെ സാഹചര്യത്തില്‍ തനിക്ക് അടയ്ക്കാനാവില്ല. വായ്പാ കുടിശിക എത്രയെന്നു ബാങ്കുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ അത് തനിക്ക് താങ്ങാന്‍ കഴിയുന്നതായിരിക്കണമെന്നും മല്യ പറഞ്ഞു.

വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു താന്‍ നേരത്തെ അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തന്റെ വാഗ്ദാനത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളിക്കളയുകയായിരുന്നുവെന്ന് മല്യ കുറ്റപ്പെടുത്തി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9400 കോടി രൂപയുടെ വായ്പയെടുത്തു
തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്.

വായ്പ വാങ്ങിയ തുക തിരികെ ലഭിക്കാന്‍ മല്യയുടെ വസ്തുവകകള്‍ ലേലത്തില്‍ വെച്ചുവെങ്കിലും കോടികള്‍ വിലവരുന്ന വസ്തുവകകള്‍ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ ലേലം മുടങ്ങുകയായിരുന്നു. അതിനിടെ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതടക്കമുള്ള മാര്‍ഗങ്ങളും അധികൃതര്‍ ആലോചിച്ചിരുന്നു.

Vijay Mallya says he is in forced exile: report, New Delhi, Arrest, Passport, Business Man, Protection, Media, Bank, Supreme Court of India, Lawyers, National.


Also Read:
റെയില്‍വെ സ്റ്റേഷന്‍ ടീ സ്റ്റാളില്‍ ചായയ്ക്കും ഉപ്പുരസം; വാക്കുതര്‍ക്കം പതിവാകുന്നു
Keywords: Vijay Mallya says he is in forced exile: report, New Delhi, Arrest, Passport, Business Man, Protection, Media, Bank, Supreme Court of India, Lawyers, National.