Follow KVARTHA on Google news Follow Us!
ad

വെള്ളാപ്പള്ളി രാഷ്ട്രീയ കച്ചവടക്കാരന്‍: വി എസ്

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി Thiruvananthapuram, Kerala, Assembly Election, Election-2016, V.S Achuthanandan, Facebook, Kummanam Rajasekharan, Vellapally Natesan, Oommen Chandy, UDF, BJP, SNDP,
തിരുവനന്തപുരം: (www.kvartha.com 29.044.2016) കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരന്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാനത്ത് വീണ്ടും യു ഡി എഫ് അധികാരത്തിലെത്താനായി ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്നും വി.എസ് പറയുന്നു.

ഉമ്മന്‍ ചാണ്ടിയും കുമ്മനവും വെള്ളാപ്പള്ളിയും എന്ന തലക്കെട്ടോടെ തന്റെ ഫെയ്‌സ്ബുക്കിലാണ് കോണ്‍ഗ്രസ് - ബി.ജെ.പി സഖ്യത്തിനെതിരേ വി.എസ്. പ്രതികരിച്ചത്. ഗാന്ധിജിയുടെയും ഗോഡ്‌സേയുടെയും അനുയായികള്‍ ഒന്നിക്കുമ്പോള്‍ എന്ന എന്റെ പോസ്റ്റ് വായിച്ച് ഒരു സുഹൃത്ത് എനിക്ക് ഒരു മെസേജ് അയച്ചു. യു.ഡി.എഫ്. ജയിക്കുന്നതാണ് ബി.ജെ.പിക്കു നല്ലതെന്ന് എസ്.എന്‍.ഡി.പി.

യോഗം ജനറല്‍ സെക്രട്ടറി നടേശന്‍ പ്രഖ്യാപിച്ചതിന്റെ റിപ്പോര്‍ട്ടുകളാണ് ആ എഫ്.ബി സുഹൃത്ത് അയച്ചു തന്നത്. ഇങ്ങനെ നടേശന്‍ പറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. കാരണം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് നടേശനെന്നും വി എസ് പറഞ്ഞു.

വി എസിന്റെ ഫെയ്ബുക്ക് പോസ്റ്റ്:

ഉമ്മൻ ചാണ്ടിയും കുമ്മനവും വെള്ളാപ്പള്ളിയും

"ഗാന്ധിജിയുടെയും ഗോഡ്സേയുടെയും അനുയായികൾ ഒന്നിക്കുമ്പോൾ" എന്ന എന്റെ പോസ്റ്റ് വായിച്ച് ഒരു സുഹൃത്ത് എനിക്ക് ഒരു മെസ്സേജ് അയച്ചു. "യു.ഡി.എഫ്. ജയിക്കുന്നതാണ് ബി.ജെ.പി.ക്ക് നല്ലത്" എന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ശ്രീ നടശേൻ പ്രഖ്യാപിച്ചതിന്റെ റിപ്പോർട്ടുകളാണ് ആ എഫ്.ബി സുഹൃത്ത് അയച്ച് തന്നത്.

ഇങ്ങനെ നടേശൻ പറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. കാരണം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കച്ചവടക്കാരനാണ് നടേശൻ. ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ഈ കച്ചവടം നടേശൻ കുറെക്കാലമായി നടത്തിവന്നിരുന്നു. ഒരു വ്യവസായമാക്കി അദ്ദേഹം അത് മാറ്റിയെടുത്തത് അരുവിക്കര ഉപതിരഞ്ഞെടുപ്പോടുകൂടിയാണ്. അവിടെ ബി.ജെ.പി.യുടെ കടയിലാണ് കച്ചവടം നടന്നതെങ്കിൽ മുതൽ മുടക്ക് ഉമ്മൻ ചാണ്ടിയുടെത് ആയിരുന്നു.

അതുകൊണ്ടാണ് നടേശനും മകനും ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയപ്പോൾ അത് യു.ഡി.എഫ് - ന് ദോഷകരമല്ല എന്ന് ഉമ്മൻ ചാണ്ടിയും എ.കെ. ആന്റണിയും പരസ്യമായി പ്രഖ്യപിച്ചത്. അറിയാതെ സത്യം അവരുടെ വായിൽ നിന്ന് വീഴുകയായിരുന്നു.
പലർക്കും ഒരു സംശയം തോന്നാം. ദേശീയ തലത്തിൽ പരസ്പരം ഏറ്റുമുട്ടി നില്ക്കുന്ന ബി.ജെ.പിയും കോൺഗ്രസ്സും എങ്ങനെ രഹസ്യമായി കൈകോർക്കുന്നു. ഇവിടെയാണ് ഈ ബാന്ധവത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ കൂട്ടികിഴിച്ചിലുകൾ നാം തിരിച്ചറിയേണ്ടത്.

കേരളത്തെ ആകമാനം കട്ട് മുടിച്ച് അഴിമതി ഭരണം കാഴ്ചവച്ച ഉമ്മൻ ചാണ്ടി ഇനിയും അധികാരത്തിൽ വരണമെങ്കിൽ ബി.ജെ.പിയുടെ വോട്ടുകൾ യു.ഡി.എഫ്. പാളയത്തിലെത്തണം. കേരള അസംബ്ലിയിൽ അക്കൗണ്ട് തുറക്കണമെങ്കിൽ കോൺഗ്രസ്സിന്റെ വോട്ട് ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പി.ക്ക് ലഭിക്കണം. അതിനുള്ള രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും പാർട്ടി. ഈ കച്ചവടം കൊണ്ട് ഇവർക്കെന്ത് ലാഭം എന്ന് ചോദിച്ചാൽ കൊള്ളലാഭമാണെന്നാണ് പറയേണ്ടത്.

1. ഉമ്മൻ ചാണ്ടി അധികാരത്തിൽ വന്നാൽ സാമൂഹിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ ഇപ്പോൾ താൻ നടത്തികൊണ്ടിരിക്കുന്ന എല്ലാ കൊള്ളരുതായ്മകളും കൂടുതൽ വഷളായ രീതിയിൽ നടത്താൻ പറ്റും.

2. മോദി ഗവമെന്റിൽ നിന്നും പലതരം സൗജന്യങ്ങളും അപ്പകഷണങ്ങളും ലഭിക്കും.

3. മൈക്രോ ഫിനാൻസ്, എസ്.എൻ. ട്രസ്റ്റ് തുടങ്ങി നിരവധി മേഖലകളിലും സ്ഥാപനങ്ങളിലും നടത്തിയ വെട്ടിപ്പും തട്ടിപ്പും അന്വേഷിച്ച് കണ്ടെത്തി താൻ ഉൾപ്പെടെയുള്ളവർ ജയിലിൽ പോകുന്ന സ്ഥിതിവിശേഷം ഒഴിവാക്കാൻ പറ്റും.

ഉമ്മൻ ചാണ്ടിയും കുമ്മനവും നടേശനും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ ഇവിടെ കച്ചവടം ചെയ്യാൻ ശ്രമിക്കുന്നത് കേരളത്തിന്റെ മനഃസാക്ഷിയെയും അഭിമാനത്തെയും ആണ്. ഇവ രണ്ടും ചാക്കിലാക്കി കള്ളകച്ചവടം നടത്താൻ നിങ്ങൾക്കാവില്ല.

Keywords: Thiruvananthapuram, Kerala, Assembly Election, Election-2016, V.S Achuthanandan, Facebook, Kummanam Rajasekharan, Vellapally Natesan, Oommen Chandy, UDF, BJP, SNDP.