Follow KVARTHA on Google news Follow Us!
ad

ദേശീയത രാജ്യത്തെ മുസ്ലീങ്ങളുടെ രക്തത്തിലുണ്ട്: നഖ് വി

മുദ്രാവാക്യം മുഴക്കുന്നത് ഫാഷനല്ല, പാഷനാണെന്ന് കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് New Delhi, National,
ന്യൂഡല്‍ഹി: (www.kvatha.com 01.04.2016) മുദ്രാവാക്യം മുഴക്കുന്നത് ഫാഷനല്ല, പാഷനാണെന്ന് കേന്ദ്രമന്ത്രി മുഖ്തര്‍ അബ്ബാസ് നഖ് വി. ജയ് മാതാ കി എന്ന് വിളിക്കാത്തതിന് മുസ്ലീം വിദ്യാര്‍ത്ഥികളെ ഒരു സംഘം മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ മുസ്ലീങ്ങളുടെ രക്തത്തില്‍ ദേശീയത അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടെന്നും നഖ് വി പറഞ്ഞു.

ടെലിവിഷനില്‍ താന്‍ വാര്‍ത്ത കണ്ടുവെന്നും മുദ്രാവാക്യം വിളിക്കേണ്ടത് ആരുടേയും സമ്മര്‍ദ്ദത്തിലായിരിക്കരുതെന്നും നഖ് വി കൂട്ടിച്ചേര്‍ത്തു. എത്ര ഡി.എന്‍.എ പരിശോധന നടത്തിയാലും ഇന്ത്യക്കാരുടെ രക്തത്തില്‍ ദേശീയതയും രാജ്യസ്‌നേഹവും കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജയ് മാതാ കി എന്ന് വിളിക്കാത്തതിന് ഒരു സംഘം മുസ്ലീം
Union Minister Mukhtar Abbas Naqvi , Muslim students, Assault, Jai Mata Ki, New Delhi, National
വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനമുണ്ടായത്. ന്യൂഡല്‍ഹിയിലെ ബെഗുമ്പൂരിലാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ കൈ ഒടിഞ്ഞിരുന്നു.

മാര്‍ച്ച് 26ന് മുഹമ്മദ് ദില്‍കഷ്, അജ്മല്‍, നയീം എന്നിവര്‍ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഒരു സംഘമെത്തി മൂവരോടും ജയ് മാതാ കി എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

SUMMARY: Amid media reports claiming three Madrassa students were beaten for allegedly not chanting ‘Bharat Mata ki jai’, Union Minister Mukhtar Abbas Naqvi today said giving the slogan is “not a fashion, but passion” and stressed nationalism is in the DNA of country’s Muslims.

Keywords: Union Minister Mukhtar Abbas Naqvi , Muslim students, Assault, Jai Mata Ki, New Delhi, National.