Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ ഐ എന്‍ എല്ലില്‍ നിന്ന് കൂട്ടരാജി

എല്‍ ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ഐ എന്‍ എല്‍ സംസ്ഥാന നേതൃത്വം സി പി എമ്മിന് മുന്നില്‍ കീഴടങ്ങിയെന്നും മുന്നണിയുടെ ഭാഗമായ ഐ.എന്‍.എല്ലിന് കണ്ണൂരില്‍ സീറ്റൊന്നും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നു പത്തോളം പ്രവര്‍ത്തകര്‍ കൂട്ടമായി രാജി വെച്ചു. ജില്ലാ കൗണ്‍സില്‍ അംഗവും ധര്‍മ്മടം കമ്മിറ്റിയിലെ ഒമ്പതോളം പ്രവര്‍ത്തകരുമാണ് വ്യാഴാഴ്ച കൂട്ടമായി രാജി പ്രഖ്യാപനം നടത്തിയത്. INL, LDF, Kannur, Kerala, Resignation, Assembly Election, Election-2016,
കണ്ണൂര്‍: (www.kvartha.com 01.04.2016) എല്‍ ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ഐ എന്‍ എല്‍ സംസ്ഥാന നേതൃത്വം സി പി എമ്മിന് മുന്നില്‍ കീഴടങ്ങിയെന്നും മുന്നണിയുടെ ഭാഗമായ ഐ.എന്‍.എല്ലിന് കണ്ണൂരില്‍ സീറ്റൊന്നും ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്നു പത്തോളം പ്രവര്‍ത്തകര്‍ കൂട്ടമായി രാജി വെച്ചു.

ജില്ലാ കൗണ്‍സില്‍ അംഗവും ധര്‍മ്മടം കമ്മിറ്റിയിലെ ഒമ്പതോളം പ്രവര്‍ത്തകരുമാണ് വ്യാഴാഴ്ച കൂട്ടമായി രാജി പ്രഖ്യാപനം നടത്തിയത്. ജില്ലാ കൗണ്‍സില്‍ അംഗം മുഹമ്മദ് കുറുവോളി, ധര്‍മ്മടം മണ്ഡലം നേതാക്കളായ അബ്ദുല്‍സലാം, അബ്ദുല്‍ ലത്തീഫ് കുന്നിരിക്ക, മഹറൂഫ് പറമ്പായി, അബു ടി പൊയനാട്, ടി.പി റഷീദ്, സി.കെ കരീം, സിറാജ് പറമ്പായി, എളമ്പയില്‍ അബ്ദുറഹിമാന്‍, എളമ്പയില്‍ മഹമൂദ് തുടങ്ങിയവരാണ് രാജി വെച്ചത്.

വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ രാജി വെക്കുമെന്ന് ഇവര്‍പറഞ്ഞു. മുന്നണിയില്‍ നിന്നു പാര്‍ട്ടി നേരിട്ട കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍ നേരെത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ സംസ്ഥാന കമ്മിറ്റി ഇടപെടുകയും അച്ചടക്ക നടപടിയുടെ ഭാഗമായി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നു അദ്ദേഹത്തെ സസ്‌പെന്റും ചെയ്തിരുന്നു. ഇതാണ് പ്രവര്‍ത്തകരെ ഏറെ പ്രകോപിതരാക്കിയത്.

Keywords: INL, LDF, Kannur, Kerala, Resignation, Assembly Election, Election-2016.