Follow KVARTHA on Google news Follow Us!
ad

കൊല്‍ക്കത്ത ദുരന്തം: മരണം 18 ആയി; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം; ഹീറ്റ് ക്യാമറകളുടെ സഹായത്തോടെ ജീവനുള്ളവരെ കണ്ടെത്താന്‍ ശ്രമം

കൊല്‍ക്കത്തയില്‍ മേല്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം Report, National,
കൊല്‍ക്കത്ത: (www.kvatha.com 01.04.2016) കൊല്‍ക്കത്തയില്‍ മേല്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി നാനൂറോളം സൈനീകര്‍ എത്തിയിട്ടുണ്ട്. അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ഗണേശ് ടാക്കീസിന് സമീപമുള്ള തിരക്കേറിയ റോഡിലേയ്ക്കാണ് മേല്പാലം തകര്‍ന്നുവീണത്. വഴിയാത്രക്കാരും വാഹന യാത്രക്കാരും വഴിവാണിഭക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്.

ഫ്‌ലൈഓവറിന്റെ നൂറ് മീറ്ററോളമാണ് തകര്‍ന്നുവീണത്. 2009ല്‍ നിര്‍മ്മാണമാരംഭിച്ചതാണീ ഫ്‌ലൈഓവര്‍. മങ്ങിയ വെളിച്ചത്തില്‍ രാത്രിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഹീറ്റ് ക്യാമറകള്‍ ഉപയോഗിച്ച് ജീവനുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈനീകര്‍. കട്ടറുകളും ഡ്രില്ലിംഗ് മെഷീനുകളും സെന്‍സറുകളും ഉപയോഗിച്ച് കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുനീക്കിയാണ് തിരച്ചില്‍.

ഒരു ഭീമന്‍ സ്ലാബ് ഉയര്‍ത്താന്‍ 140 ടണ്‍ ക്രെയ്ന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. നിരവധി പേര്‍ ഇതിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതപ്പെടുന്നു. 2 കിമീ ദൈര്‍ഘ്യമുള്ള ഫ്‌ലൈഓവറിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐവി ആര്‍.സി.എല്‍ ഗ്രൂപ്പാണ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. പണി പൂര്‍ത്തിയാക്കാന്‍ പല തവണ സമര പരിധി നല്‍കിയിട്ടും കമ്പനി നിര്‍മ്മാണം നീട്ടിക്കൊണ്ട് പോവുകയായിരുന്നു.

2009ലാണ് മേല്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ആറ് വര്‍ഷം പിന്നിട്ടിട്ടും പാലത്തിന്റെ 60 ശതമാനം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്.


SUMMARY: The flyover collapse took place at Burrabazar, a busy area in central Kolkata near Ganesh Talkies.

18 Dead In Kolkata Flyover Collapse, Army Hunts For Survivors With Heat Cameras, Fly over, Collapse, Report, National

Keywords: 18 Dead In Kolkata Flyover Collapse, Army Hunts For Survivors With Heat Cameras, Fly over, Collapse, Report, National.