Follow KVARTHA on Google news Follow Us!
ad

പാലായില്‍ വീണ്ടും മാണി പോര്

പാലായില്‍ വീണ്ടും മാണി പോര് എന്‍.സി.പി. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചതോടെ പാലായില്‍ മാണിമാരുടെ മത്സരത്തിനു വീണ്ടും കളമൊരുങ്ങിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുന്നത്. കെ.എം. മാണി തുടര്‍ച്ചായ പതിമൂന്നാം തവണ വിജയം നേടുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുമ്പോള്‍ അട്ടിമറിയാണു മാണി സി. കാപ്പന്റെ ലക്ഷ്യം. 1965ല്‍ പാലാ മണ്ഡലം രൂപീകൃതമായതു മുതല്‍ ഇവിടെനിന്നു കെ.എം. മാണി മാത്രമാണു ജയിച്ചിട്ടുള്ളത്. 1970ലെ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ വക്കിലെത്തി. അന്ന് കോണ്‍ഗ്രസിലെ എം.എം. ജേക്കബ് മാണിയോടു പരാജയപ്പെട്ടതു കേവലം 364 വോട്ടുകള്‍ക്കാണ്. 1996ല്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച സി.കെ. ജീവനെതിരേ നേടിയ 23790 എന്ന ഭൂരിപക്ഷമാണു ഏറ്റവും ഉയര്‍ന്നത്.K.M.Mani, Kottayam, Kerala, ldf, UDF, Assembly Election, Election-2016,
കോട്ടയം: (www.kvartha.com 01.04.2016) പാലായില്‍ വീണ്ടും മാണി പോര് എന്‍.സി.പി. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെ പ്രഖ്യാപിച്ചതോടെയാണ്പാലായില്‍ മാണിമാരുടെ മത്സരത്തിനു വീണ്ടും കളമൊരുങ്ങിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുന്നത്.

കെ.എം. മാണി തുടര്‍ച്ചായ പതിമൂന്നാം തവണ വിജയം നേടുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുമ്പോള്‍ അട്ടിമറിയാണു മാണി സി. കാപ്പന്റെ ലക്ഷ്യം. 1965ല്‍ പാലാ മണ്ഡലം രൂപീകൃതമായതു മുതല്‍ ഇവിടെനിന്നു കെ.എം. മാണി മാത്രമാണു ജയിച്ചിട്ടുള്ളത്. 1970ലെ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ വക്കിലെത്തി. അന്ന് കോണ്‍ഗ്രസിലെ എം.എം. ജേക്കബ് മാണിയോടു പരാജയപ്പെട്ടതു കേവലം 364 വോട്ടുകള്‍ക്കാണ്. 1996ല്‍ എല്‍.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച സി.കെ. ജീവനെതിരേ നേടിയ 23,790 എന്ന ഭൂരിപക്ഷമാണു ഏറ്റവും ഉയര്‍ന്നത്.

2001ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. പാലാ സീറ്റ് എന്‍.സി.പിയെ ഏല്‍പ്പിച്ചു. ഉഴവൂര്‍
K.M.Mani, Kottayam, Kerala, ldf, UDF, Assembly Election, Election-2016
വിജയന്‍ മത്സരിച്ചുവെങ്കിലും 22,301 വോട്ടിനു മാണി ജയിച്ചു. 2006ലും 2001ലും മാണി സി. കാപ്പനാണു മത്സരിച്ചത്. 2006ല്‍ 7,759 വോട്ടിലേക്കും 2011ല്‍ 5,259 വോട്ടിലേക്കും ഭൂരിപക്ഷം താഴ്ന്നു.

കഴിഞ്ഞ തവണത്തെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മണ്ഡലത്തില്‍ 31,399 വോട്ടിന്റെയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 30,726 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചിരുന്നു.

Keywords: K.M.Mani, Kottayam, Kerala, ldf, UDF, Assembly Election, Election-2016.