Follow KVARTHA on Google news Follow Us!
ad

സുരേഷ് ഗോപി എം പിയായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാവിലെ പNew Delhi, Prime Minister, Narendra Modi, Politics, Malayalam, Cinema, Actor, BJP, National,
ന്യൂഡല്‍ഹി: (www.kvartha.com 29.04.2016) രാജ്യസഭാംഗമായി നടന്‍ സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബവും ഡെല്‍ഹിയിലെത്തിയിരുന്നു.

കലാരംഗത്തെ പ്രതിനിധിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മേല്‍സഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത മറ്റു ആറുപേരും നേരത്തെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റിരുന്നു. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ സംബന്ധിച്ചുള്ള അറിയിപ്പ് എത്താന്‍ വൈകിയതാണ് ചടങ്ങ് വൈകാന്‍ കാരണം.

മലയാള സിനിമാരംഗത്തു നിന്നും ആദ്യമായാണ് ഒരാള്‍ രാജ്യസഭയിലെത്തുന്നത്.
ഉപരിസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന ആറാം മലയാളിയുമാണ് സുരേഷ് ഗോപി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായ സുരേഷ് ഗോപിയെ രാജ്യസഭയിലെത്തിക്കുക വഴി കേരളത്തില്‍ നേട്ടമുണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ലക്ഷ്യമിടുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴിയില്‍ ആക്ഷനും കട്ടുമില്ലാതെ ഇനി ആറുവര്‍ഷം സുരേഷ് ഗോപിയുമുണ്ടാകും.

കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ സുരേഷ് ഗോപിക്ക് നുറുക്കുവീണാല്‍ അതു ചരിത്രമാകുകയും ചെയ്യും. ഇതുവരെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളില്‍ നിന്ന് ആരെയും മന്ത്രിമാരാക്കിയിട്ടില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വേണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാമെന്നതിനാല്‍ സുരേഷ് ഗോപി ഉടന്‍ ബിജെപിയില്‍ അംഗത്വമെടുക്കും.

Malayalam actor Suresh Gopi takes oath as Rajya Sabha member, New Delhi, Prime Minister, Narendra Modi, Politics, Malayalam, Cinema, Actor, BJP, National.


Also Read:
റെയില്‍വെ സ്റ്റേഷന്‍ ടീ സ്റ്റാളില്‍ ചായയ്ക്കും ഉപ്പുരസം; വാക്കുതര്‍ക്കം പതിവാകുന്നു

Keywords: Malayalam actor Suresh Gopi takes oath as Rajya Sabha member, New Delhi, Prime Minister, Narendra Modi, Politics, Malayalam, Cinema, Actor, BJP, National.