Follow KVARTHA on Google news Follow Us!
ad

'എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും' എന്ന മുദ്രാവാക്യവുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങി

വേറിട്ട പ്രചരണങ്ങളുമായി എല്‍ ഡി എഫ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങി. മിസ്ഡ് കോള്‍ പ്രചാരണം വഴി തെരഞ്ഞെടുപ്പുരംഗത്ത് വോട്ടര്‍മാരെ ഇളക്കാന്‍ പുതുമയുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച എല്‍.ഡി.എഫ്. ട്രെയിനുകളില്‍ പതിച്ച പ്രചാരണ വാചകങ്ങളുമായി യു.ഡി.എഫിനേക്കാള്‍ മുമ്പേ ഓട്ടം തുടങ്ങി. മംഗലാപുരംനാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസാണ് വി എസിന്റെയും പിണറായി വിജയന്റെയും ചിത്രങ്ങളോടുകൂടിയ പ്രചാരണ ബോഗികളുമായി ഓട്ടം തുടങ്ങിയത്.Kochi, Kerala, High Speed Train, Advertisement, Assembly Election, Election-2016, CPM, LDF,
കൊച്ചി: (www.kvartha.com 01.04.2016) വേറിട്ട പ്രചരണങ്ങളുമായി എല്‍ ഡി എഫ്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതോടെ എല്‍ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങി. മിസ്ഡ് കോള്‍ പ്രചാരണം വഴി തെരഞ്ഞെടുപ്പുരംഗത്ത് വോട്ടര്‍മാരെ ഇളക്കാന്‍ പുതുമയുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച എല്‍.ഡി.എഫ്  ട്രെയിനുകളില്‍ പതിച്ച പ്രചാരണ വാചകങ്ങളുമായി യു.ഡി.എഫിനേക്കാള്‍ മുമ്പേ ഓട്ടം തുടങ്ങി.

മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസാണ് വി എസിന്റെയും പിണറായി വിജയന്റെയും ചിത്രങ്ങളോടുകൂടിയ പ്രചാരണ ബോഗികളുമായി ഓട്ടം തുടങ്ങിയത്. ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ആറ് ട്രെയിനുകള്‍ പരസ്യ പ്രചാരണത്തിന് ബുക്ക് ചെയ്തിരിക്കുകയാണ് ഇടതുമുന്നണി. ഇതിനുള്ള അനുമതി ഇലക്ഷന്‍ കമ്മിഷന്‍ നല്‍കി.

അടുത്തയാഴ്ച മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ എല്‍.ഡി.എഫിന്റെ പരസ്യ വാഹകരായിമാറും. തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയും പ്രചാരണത്തില്‍ പങ്കുചേരും. 18 ലക്ഷം രൂപയാണ് തിരുവനന്തപുരം ഡിവിഷന്‍ ഈ കാമ്പയിന്‍ വഴി അധികവരുമാനം നേടുന്നത്.

റെയില്‍വേ സ്‌റ്റേഷനുകളിലെ അനൗണ്‍സ്‌മെന്റുകള്‍ വഴിയും അടുത്ത 45 ദിവസം പ്രചാരണമുണ്ടാകും. സ്‌റ്റേഷനുകളിലെ പ്രചാരണത്തിന് പാര്‍ട്ടി ചിഹ്‌നമോ, പാര്‍ട്ടി നേതാക്കളുടെ ചിത്രമോ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഉണ്ടാകില്ല.

പകരം വി.എസ്. അച്യുതാനന്ദന്റെ പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശം പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള കേരളത്തിലെ 24 സ്‌റ്റേഷനുകളില്‍ വി.എസിന്റെ ശബ്ദം മുഴങ്ങും.


Keywords: Kochi, Kerala, High Speed Train, Advertisement, Assembly Election, Election-2016, CPM, LDF.