Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ കോടതിയില്‍ പോകാതെ തന്നെ കേസ് ഫയല്‍ ചെയ്യാം! എങ്ങനെയാണെന്നറിയണ്ടേ?

ദുബൈ നിവാസികള്‍ക്ക് കോടതിയില്‍ പോകാതെ തന്നെ കേസ് ഫയല്‍ ചെയ്യാംCase, Gulf,
ദുബൈ: (www.kvatha.com 01.04.2016) ദുബൈ നിവാസികള്‍ക്ക് കോടതിയില്‍ പോകാതെ തന്നെ കേസ് ഫയല്‍ ചെയ്യാം. സല്‍ഫാഹ് റിമോട്ട് കേസ് രജിസ്‌ട്രേഷന്‍ സര്‍വീസ് സംവിധാനം ഉപയോഗിച്ചാണിത് സാധ്യമാകുന്നത്. സല്‍ഫാഹിലൂടെ ജനങ്ങള്‍ക്ക് 24 മണിക്കൂറും കോടതി സേവനം ഉറപ്പാക്കുന്നു.

കേസിന് ആവശ്യമായ രേഖകളും പേയ്‌മെന്റുകളും ഓണ്‍ലൈന്‍ വഴി നല്‍കാനാകും. 217ഓളം സേവനങ്ങളാണ് സല്‍ഫാഹിലൂടെ നല്‍കപ്പെടുന്നത്. വസ്തു, വാണിജ്യം, തൊഴില്‍, സിവില്‍, വ്യക്തിപരം തുടങ്ങിയവ സംബന്ധിച്ച ഏത് കേസും സല്‍ഫാഹിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

മതിയായ രേഖകള്‍, കേസിലുള്‍പ്പെട്ടവരുടെ പേരു വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ട മറ്റ്
വിവരങ്ങളും ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനിലൂടെ നല്‍കാനാകും. ഇവ കൃത്യമായി നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. ശേഷം ആവശ്യപ്പെടുന്ന രേഖകളും മറ്റും ഓണ്‍ലൈനിലൂടെ തന്നെ നല്‍കാം.

ഇത്രയും പൂര്‍ത്തിയായാല്‍ സെന്‍ട്രല്‍ സര്‍വീസസ് സെക്ഷന്‍ കേസ് പരിശോധിക്കും. സെന്‍ട്രല്‍ സര്‍വീസസ് സെക്ഷന്റെ അംഗീകാരം ലഭിച്ചാല്‍ പേയ്‌മെന്റ് നടത്താം. തുടര്‍ന്ന് കേസ് നമ്പറും ആദ്യ വിചാരണയുടെ ദിവസവും സംബന്ധിച്ച് വിവരം കക്ഷികള്‍ക്ക് ലഭിക്കും.

A majority of Dubai Courts’ services are round-the-clock and available through smart channels.


SUMMARY: A majority of Dubai Courts’ services are round-the-clock and available through smart channels.

Keywords: UAE, Know The Law: How to file a case in Dubai without going to court, Case, Gulf.