Follow KVARTHA on Google news Follow Us!
ad

പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ വീട്ടില്‍ വെച്ച് കൈയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത്

പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി യുവതിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത്. പാട്‌നയിലാണ് Patna, House, Police, Media, National,
പാട്‌ന: (www.kvartha.com 29.04.2016) പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി യുവതിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത്. പാട്‌നയിലാണ് സംഭവം. വ്യാഴാഴ്ച ഒരു റിയല്‍ എസ്‌റ്റേറ്റ് ബില്‍ഡര്‍ ഏര്‍പ്പാടാക്കിയ ഒരു കൂട്ടം ആളുകള്‍ നഗരത്തിലെ ഒരു ക്ഷേത്രഭരണസമിതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നും താമസക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമവാസികളും ബില്‍ഡറിന്റെ ആളുകളും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ബില്‍ഡറുടെ ആളുകള്‍ ഓടിരക്ഷപ്പെട്ടു. പിന്നീട് പോലീസ് താമസ സ്ഥലത്തെ ആളുകളെ ആക്രമിക്കുകയാണുണ്ടായത്. ഇതിനിടെ പോലീസിനെതിരെ പ്രതിഷേധിച്ച യുവതിയെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഡെപ്യൂട്ടി എസ്.പി കൈലാഷ് പ്രസാദാണ് യുവതിയെ തല്ലിയത്.

കൂട്ടത്തില്‍ വേറെ പോലീസുകാരും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ കുറ്റക്കാര്‍ക്കെതിരെ വീഡിയോ പരിശോധിച്ചതിന് ശേഷം നടപടിയുണ്ടാകുമെന്ന് ഡെപ്യൂട്ടി ഐ. ജി ഷാലിന്‍ അറിയിച്ചു. ഒരു പ്രാദേശിക മാദ്ധ്യമസംഘം എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
How Senior Patna Cop Treated A Woman Is Caught On Camera, Patna, House, Police, Media, Protest, Clash, Kailash Prasad, National.

Also Read:
ബദിയഡുക്ക ബദ്രംപള്ളയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മരിച്ചു




Keywords: How Senior Patna Cop Treated A Woman Is Caught On Camera, Patna, House, Police, Media, Protest, Clash, Kailash Prasad, National.