Follow KVARTHA on Google news Follow Us!
ad

മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം: 5 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹിയിലെ ബെഗമ്പൂരില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 5 പേരെNew Delhi, National,
ന്യൂഡല്‍ഹി: (www.kvatha.com 01.04.2016) ന്യൂഡല്‍ഹിയിലെ ബെഗമ്പൂരില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ ഒരാളുടെ കൈ ഒടിഞ്ഞിരുന്നു.

ആദിത്യ, സാഗര്‍, കരംജിത്, സച്ചിത്, അന്‍ഷു എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. ജയ് മാതാ കി എന്ന് മുദ്രാവാക്യം മുഴക്കാത്തതിന്റെ പേരിലാണ് പ്രതികള്‍ ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇക്കാര്യം പ്രതികള്‍ നിഷേധിച്ചിട്ടുണ്ട്.

മാര്‍ച്ച് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മദ് ദില്‍കഷ്, അജ്മല്‍, നയീം എന്നിവര്‍ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഒരു സംഘമെത്തി മൂവരോടും ജയ് മാതാ കി എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. അങ്ങനെ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തി.

SUMMARY: Police today arrested five youths who allegedly beat up and fractured the arm of an 18-year-old boy after forcing him to chant “Jai Mata Ki” at a park in outer Delhi’s Begumpur area.

Union Minister Mukhtar Abbas Naqvi , Muslim students, Assault, Jai Mata Ki, New Delhi, National.

Keywords: Union Minister Mukhtar Abbas Naqvi , Muslim students, Assault, Jai Mata Ki, New Delhi, National.