Follow KVARTHA on Google news Follow Us!
ad

ധൈര്യമുണ്ടെങ്കില്‍ സോണിയയെ അറസ്റ്റ് ചെയ്യണം, ബി ജെ പിയെ വെല്ലുവിളിച്ച് കെജ് രിവാള്‍

3,600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയാരോപണNew Delhi, Corruption, Allegation, Congress, Manmohan Singh, Twitter, CBI, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.04.2016) 3,600 കോടിയുടെ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയാരോപണത്തില്‍ ബി ജെ പിയെ വെല്ലുവിളിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണ് കെജ് രിവാളിന്റെ വെല്ലുവിളി.

ആരോപണത്തില്‍ നരേന്ദ്രമോഡി മൗനം പാലിക്കുന്നതിനേയും കെജ് രിവാള്‍ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാക്കളുടെ നേര്‍ക്കും സിബിഐ റെയ്ഡ് നടത്താത്തത് അമ്പരപ്പിക്കുന്നുവെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് കെജ് രിവാളിന്റെ വെല്ലുവിളി.

ഇറ്റലി കോടതി ഉത്തരവില്‍ പേരുണ്ടെന്നു പറയപ്പെടുന്ന സോണിയയെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ്. ബിജെപി അതു ചെയ്യില്ല. ബിജെപിയുടെ ഉദ്ദേശങ്ങള്‍ തെറ്റാണ്. അഞ്ചു വര്‍ഷം ബിജെപി ഇതുമായി രാഷ്ട്രീയം കളിക്കും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറില്‍ അഴിമതിയാരോപണത്തിന്റെ പേരില്‍ കെജ് രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തിരുന്നു. ഡെല്‍ഹി സെക്രട്ടേറിയറ്റില്‍ സിബിഐ നടത്തിയ റെയ്ഡ് പ്രധാനമന്ത്രി പറഞ്ഞിട്ടാണെന്നും കെജ് രിവാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ അതേ ഗവണ്‍മെന്റ് തന്നെയാണ് കോണ്‍ഗ്രസിനെതിരെ ആരോപണം വന്നപ്പോള്‍ മിണ്ടാതിരിക്കുന്നത്.

12 വിവിഐപി കോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ 125 കോടി രൂപയോളം കമ്മീഷന്‍ കൈപ്പറ്റിയെന്ന് ഇടനിലക്കാരില്‍നിന്നു പിടിച്ചെടുത്ത കയ്യെഴുത്തു രേഖകളുടെ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 225 പേജുള്ള കോടതി വിധിയുടെ 193, 205 പേജുകളില്‍ സോണിയയെക്കുറിച്ചും 163,164 പേജുകളില്‍ മന്‍മോഹന്‍ സിങിനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Arvind Kejriwal Dares BJP To Arrest Sonia Gandhi In Agusta Chopper Scam, New Delhi, Itali, Corruption, Allegation, Congress, Manmohan Singh, Twitter, CBI, National.

Also Read:
ബദിയഡുക്ക ബദ്രംപള്ളയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മരിച്ചു

Keywords: Arvind Kejriwal Dares BJP To Arrest Sonia Gandhi In Agusta Chopper Scam, New Delhi, Itali, Corruption, Allegation, Congress, Manmohan Singh, Twitter, CBI, National.