Follow KVARTHA on Google news Follow Us!
ad

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് എക്‌സിബിഷന്‍ സമാപിച്ചു

ഏപ്രില്‍ 24 മുതല്‍ദുബൈ ട്രേഡ് സെന്റര്‍ എക്‌സിബിഷന്‍ ഹാളില്‍ നടന്നു വന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് Dubai, Inauguration, Aviation, President, Maneging Directer, Exhibition, Bekal, Tourism Project, Maneger, Representatives.
ദുബൈ: (www.kvartha.com 29.04.2016) ഏപ്രില്‍ 24 മുതല്‍ദുബൈ ട്രേഡ് സെന്റര്‍ എക്‌സിബിഷന്‍ ഹാളില്‍ നടന്നു വന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എ ടി എം) സമാപിച്ചു. ദുബൈ രാജകുമാരന്‍ ഷൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് ഷൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത എക്‌സിബിഷനില്‍ 138 രാജ്യങ്ങളില്‍ നിന്നായി ടൂറിസം, ട്രാവല്‍ രംഗത്തെ നാല്‍പതിനായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടായിരത്തിലധികം കമ്പനികളും നിരവധി കൗണ്ടറുകളുമുണ്ടായിരുന്ന എ ടി എം, എക്‌സിബിഷന്‍ മേഖലയിലെ ഏറ്റവും മികച്ച എക്‌സിബിഷനുകളിലൊന്നാണ്.

ഇന്ത്യയില്‍ നിന്നുള്ള നിരവധി എയര്‍ ലൈന്‍സ് കമ്പനികളും ഹോട്ടല്‍ പ്രതിനിധികളും എക്‌സിബിഷനില്‍ പങ്കെടുത്തു. കാസര്‍കോട് ബേക്കല്‍ ടൂറിസം പദ്ധതിയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബി ആര്‍ ഡി സി യുടെ
ടെ കൗണ്ടറില്‍ മാത്രം അയ്യായിരത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. ബേക്കലിനെ കുറിച്ച് ആഗോള തലത്തിലുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും കൂടുതല്‍ പ്രചരിപ്പിക്കാനും എക്‌സിബിഷന്‍ സഹായിച്ചതായി ബി ആര്‍ ഡി സി മാനേജിങ്ങ് ഡയറക്ടര്‍ കെ എം മുഹമ്മദ് അനില്‍, മാനേജര്‍ യു എസ് പ്രസാദ്, ജി കെ എസ് എഫ് സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ വിജയന്‍ മാഷ് എന്നിവര്‍
അറിയിച്ചു.

Arabian Travel Market Exhibition, Dubai, Inauguration, Aviation, President, Maneging Directer, Exhibition, Bekal, Tourism Project, Manager, Representatives, Shaikh Muhammad,Crown Prince.

Keywords: Arabian Travel Market Exhibition, Dubai, Inauguration, Aviation, President, Maneging Directer, Exhibition, Bekal, Tourism Project, Manager, Representatives, Shaikh Muhammad,Crown Prince.