Follow KVARTHA on Google news Follow Us!
ad

കായികതാരങ്ങളുടെ എതിര്‍പ്പ്; സല്‍മാന് പകരം സച്ചിനെ ഒളിംപിക്‌സ് ഗുഡ് വില്‍ അംബാസിഡറാക്കാന്‍ നീക്കം

റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌New Delhi, Bollywood, Actor, Letter, Criticism, News, National,
ന്യൂഡല്‍ഹി: (www.kvartha.com 29.04.2016) റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസിഡറാകാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുക്കറെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സമീപിച്ചതായി റിപ്പോര്‍ട്ട്.

നേരത്തെ ബോളിവുഡ് താരം സല്‍മാന്‍ ഖാനെയായിരുന്നു അബാസിഡറായി
 After Salman Khan IOA approaches Sachin Tendulkar, AR Rahman to be India's Olympics Goodwill Ambassador: Report, New Delhi, Bollywood, Actor, Letter, Criticism, News, National
പരിഗണിച്ചിരുന്നത്. എന്നാല്‍ കായിക താരങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സച്ചിനെ അംബാസിഡറാക്കാന്‍ ആലോചിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സച്ചിന് ഒളിംപിക് അസോസിയേഷന്‍ കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

കായിക താരങ്ങളായ യോഗേശ്വര്‍ ദത്തും മില്‍ഖാ സിങ്ങും പരസ്യമായി സല്‍മാനെ അംബാസിഡറാക്കുന്നതിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അംബാസിഡര്‍ സ്ഥാനത്തേക്ക് കായിക മേഖലയില്‍നിന്നുള്ള ഒരാളെത്തന്നെ നിയമിക്കാന്‍ ഒളിംപിക് അസോസിയേഷന്‍ നീക്കം നടത്തിയതെന്നാണ് സൂചന.

Also Read:
വധശ്രമം, ബ്ലാക്ക്‌മെയിലിംഗ് തുടങ്ങി മൂന്നോളം കേസുകളില്‍ വാറണ്ട് പ്രതിയായ കാസര്‍കോട് സ്വദേശി നെടുമ്പോശ്ശേരിയില്‍ പിടിയില്‍


Keywords: After Salman Khan IOA approaches Sachin Tendulkar, AR Rahman to be India's Olympics Goodwill Ambassador: Report, New Delhi, Bollywood, Actor, Letter, Criticism, News, National.