Follow KVARTHA on Google news Follow Us!
ad

സീറ്റില്ലെങ്കില്‍ കോന്നിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അടൂര്‍ പ്രകാശ്

കോണ്‍ഗ്രസ് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ കോന്നിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചുThiruvananthapuram, Kerala, Assembly Election, Election-2016, Adoor, Adoor Prakash,
തിരുവനന്തപുരം: (www.kvartha.com 01.04.2016) കോണ്‍ഗ്രസ് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ കോന്നിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പ് നേതൃത്വത്തെ അറിയിച്ചു.

കോന്നിയില്‍ കോണ്‍ഗ്രസിന് ഉറപ്പുളള വിജയം അട്ടിമറിക്കാനാണ് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ശ്രമിക്കുന്നതെന്നാണ് അടൂര്‍ പ്രകാശിന്റെ ആരോപണം. ജില്ലയില്‍ ഇത്രയേറെ ഉറപ്പുളള മറ്റൊരു സീറ്റില്ല. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി നേരിടേണ്ടതായിരുന്നു. എന്നാല്‍, അതിന് എണ്ണ പകരുന്ന സമീപനമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനില്‍ നിന്നുണ്ടായതെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.

പത്തനംതിട്ട ഡി.സി.സി. നേതൃത്വത്തെയും മന്ത്രി ഇക്കാര്യം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ഗ്രൂപ്പുകാരായ ഡി.സി.സി. ഭാരവാഹികള്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗിക ഭാരവാഹിത്വം രാജിവയ്ക്കുമെന്ന പരസ്യനിലപാടെടുത്തിട്ടുളളത്.

സ്വതന്ത്രനായി മത്സരിക്കുന്നതു സംബന്ധിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനുമായി അടൂര്‍ പ്രകാശ് ചര്‍ച്ച നടത്തിയതായാണ് സൂചന. അത്തരമൊരു അവസ്ഥ വരുകയാണെങ്കില്‍ എല്ലാപിന്തുണയും നല്‍കുമെന്നു വെളളാപ്പളളി ഉറപ്പുനല്‍കിയതായാണ് പ്രചരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ബി.ജെ.പി -ബി.ഡി.ജെ.എസ്. മുന്നണിയുടെ പിന്തുണയും അടൂര്‍ പ്രകാശിനു ലഭിച്ചേക്കും.

Keywords: Thiruvananthapuram, Kerala, Assembly Election, Election-2016, Adoor, Adoor Prakash.