Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ 10 ലക്ഷം വിദേശി ബിനാമി ബിസിനസുകാര്‍: തൊഴില്‍ മന്ത്രാലയം

സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചു. സൗദിയില്‍ വിദേശികള്‍ സ്വന്തമായി പത്ത് ലക്ഷത്തോളം ചെറുകിട ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നത്. Riyadh, Saudi Arabia, Illegal Workers, Business Men, Gulf,
റിയാദ്: (www.kvartha.com 01.04.2016) സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍ മന്ത്രാലയം ശ്രമങ്ങള്‍ ആരംഭിച്ചു. സൗദിയില്‍ വിദേശികള്‍ സ്വന്തമായി പത്ത് ലക്ഷത്തോളം ചെറുകിട ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നത്. തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പ്രൊഫഷനും, സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെയും
നാടുകടത്തും.

സൗദി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതോടൊപ്പം ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശീവത്ക്കരണം നടപ്പാക്കുന്നതെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

Riyadh, Saudi Arabia, Illegal Workers, Business Men, Gulf.


Keywords: Riyadh, Saudi Arabia, Illegal Workers, Business Men, Gulf.