Follow KVARTHA on Google news Follow Us!
ad

തര്‍ക്കിച്ച് മത്സരിക്കാനില്ല; മുന്നണിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്ന് വി എസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കിച്ച് മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും അറിയിച്ച് പതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു നല്‍കി. V.S Achuthanandan, LDF, CPM, Sitharam Yechoori, Letter, Assembly Election, Thiruvananthapuram, Kerala,
തിരുവനന്തപുരം: (www.kvartha.com 01.03.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കിച്ച് മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും അറിയിച്ച് പതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു നല്‍കി.

 താന്‍ അധികാരദുര്‍മോഹത്താല്‍ വീണ്ടും മല്‍സരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രായമേറിയതിനാല്‍ മല്‍സരിക്കാന്‍ അനുവദിക്കരുതെന്നും സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോയോടു പറഞ്ഞതില്‍ വിഷമമുണ്ടെന്ന് കത്തില്‍ വി. എസ്. വ്യക്തമാക്കി. പോളിറ്റ് ബ്യൂറോയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു തവണയും മത്സരിക്കാന്‍ തയാറായതെന്നും വി.എസ്. കത്തില്‍ പറയുന്നു. അതിനാല്‍ താന്‍ ഒരു തര്‍ക്കത്തിനും തയാറല്ല.

വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. പുതിയ വിവാദങ്ങള്‍ ഉണ്ടാകുന്നത് മുന്നണിക്കു ഗുണം ചെയ്യില്ല. മല്‍സരരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയാണെന്നും മുന്നണിയുടെ വിജയത്തിനായി പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്നും സൂചിപ്പിച്ചാണ് യെച്ചൂരിക്കുള്ള കത്ത് വി.എസ്. അവസാനിപ്പിക്കുന്നത്.

സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വി.എസ്. നല്‍കിയ കത്താകും പ്രധാന ചര്‍ച്ച.


Keywords: V.S Achuthanandan, LDF, CPM, Sitharam Yechoori, Letter, Assembly Election, Thiruvananthapuram, Kerala.