Follow KVARTHA on Google news Follow Us!
ad

സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാട്; മന്ത്രി അടൂര്‍ പ്രകാശനെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്

വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാടുകേസില്‍ റവന്യൂKochi, Chief Minister, Oommen Chandy, Thrissur, Ernakulam, Kerala,
കൊച്ചി: (www.kvartha.com 30.03.2016) വിവാദ ആള്‍ ദൈവം സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിയിടപാടുകേസില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

മന്ത്രിയെ കൂടാതെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന നടത്താന്‍ ഉത്തരവിട്ടത്. കൂടാതെ സന്തോഷ് മാധവനും അയാളുടെ ബിനാമി കമ്പനികള്‍ക്കെതിരെയും അന്വേഷണം നടത്തും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എറണാകുളം സ്വദേശി ഗിരീഷ് ബാബു എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സ്വകാര്യ മേഖലയിലെ ഐ.ടി കമ്പനികള്‍ക്ക് എറണാകുളം, തൃശൂര്‍ ജില്ലകളിലായി 127 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 

സ്വകാര്യമേഖലയില്‍ ഹൈടെക്, ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കറും തൃശൂരില്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ലേജില്‍ 32.41 ഏക്കറും സന്തോഷ് മാധവന്റെയും സംഘത്തിന്റെയും പേരിലുള്ള കമ്പനിക്ക് അനധികൃതമായി നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കിയത്.

മാര്‍ച്ച് രണ്ടിനായിരുന്നു റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത
Vigilance inquiry against Adoor Prakash, Kochi, Chief Minister, Oommen Chandy, Thrissur, Ernakulam, Kerala.
ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആര്‍.എം.ഇസെഡ് എക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഭൂമിക്കായി അപേക്ഷ നല്‍കിയത്.

അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാവുകയാണെങ്കില്‍ അപ്പോള്‍ മുഖ്യമന്ത്രിയെ കേസില്‍ ഉള്‍പ്പെടുത്താമെന്നും കോടതി പറഞ്ഞു.

വിജിലന്‍സ് ദ്രുതപരിശോധനയെ മന്ത്രി അടൂര്‍ പ്രകാശ് സ്വാഗതം ചെയ്തു. കാട്ടുകള്ളനെന്ന വിശേഷണം മാറാനുള്ള അവസരമാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഡെല്‍ഹിയിലെ ചര്‍ച്ചകള്‍ തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നതാണെന്നും കോന്നിക്കാര്‍ക്ക് തന്നെ അറിയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read:
പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു

Keywords: Vigilance inquiry against Adoor Prakash, Kochi, Chief Minister, Oommen Chandy, Thrissur, Ernakulam, Kerala.