Follow KVARTHA on Google news Follow Us!
ad

ശ്രീശാന്തിനെതിരെ തെരഞ്ഞെടുപ്പ് ട്രോളുകള്‍: കഞ്ചാവ് വലിക്കുകയാണോ, ബീഫ് ബിരിയാണി മണക്കുകയാണോ?

മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ തെരഞ്ഞെടുപ്പ് ട്രോള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ Social Network, Politics, Thiruvananthapuram, Entertainment, Cricket, Sports,
(www.kvartha.com 30.03.2016) മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ തെരഞ്ഞെടുപ്പ് ട്രോള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായതോടെയാണ് ശ്രീശാന്തിനെതിരെ ട്വിറ്ററില്‍ ട്രോളുകള്‍ വരാന്‍ തുടങ്ങിയത്. വിവാദങ്ങളുടെ നായകനായ ശ്രീശാന്തിനെതിരായ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആണ്. ശ്രീശാന്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ഉപയോഗിച്ചാണ് ട്രോളിറക്കിയിരിക്കുന്നത്.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതു മുതല്‍ ശ്രീശാന്തിന്റെ പഴയ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള തമാശകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന സമയത്ത് എടുത്ത ഫോട്ടോ ശ്രീശാന്ത് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് ട്വിറ്ററില്‍ വൈറലാകുകയും ചെയ്തിരുന്നു.

ശ്രീശാന്ത് കഞ്ചാവ് വലിക്കുകയാണോ ? അതോ ബീഫ് ബിരിയാണി മണക്കുകയാണോ എന്നൊക്കെ ചോദിച്ചുള്ള തമാശ ട്വീറ്റുകളാണ് വരുന്നത്. ശ്രീശാന്ത് ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തില്‍ എത്തിയെങ്കിലും ട്രോളുകള്‍ എല്ലാം കായികമേഖലുമായി ബന്ധപ്പെട്ടതാണ്.

Sreesanth tweeted a photo and Twitter turned it into a hilarious meme, Social Network, Politics, Thiruvananthapuram, Entertainment, Cricket, Sports.


Also Read:
പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു
Keywords: Sreesanth tweeted a photo and Twitter turned it into a hilarious meme, Social Network, Politics, Thiruvananthapuram, Entertainment, Cricket, Sports.