Follow KVARTHA on Google news Follow Us!
ad

ഏറ്റവും ധനികനായ മലയാളി എം എ യൂസുഫലി

ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി ഏറ്റവും ധനികനായ മലയാളി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികളാണ് ഇടം പിടിച്ചത്. M.A.Yusafali, Kochi, Kerala, NRI,
കൊച്ചി: (www.kvartha.com 01.03.2016) ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി ഏറ്റവും ധനികനായ മലയാളി. ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ലോബല്‍ പുറത്തുവിട്ട ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികളാണ് ഇടം പിടിച്ചത്. അറുനൂറു കോടി ഡോളറിന്റെ സമ്പാദ്യവുമായി ലോകത്ത് 228ാം സ്ഥാനത്താണ് എം എ യൂസുഫലി.

ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ എട്ടാമതാണ് യൂസുഫലി. ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് മലയാളികളില്‍ രണ്ടാമത്. 220 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. സണ്ണി വര്‍ക്കി (150 കോടി ഡോളര്‍), ക്രിസ് ഗോപാലകൃഷ്ണന്‍ (150 കോടി ഡോളര്‍), ടി.എസ്. കല്യാണരാമന്‍ (140 കോടി ഡോളര്‍), പി.എന്‍.സി. മേനോന്‍ (120 കോടി ഡോളര്‍), ജോയ് ആലുക്കാസ് (110 കോടി), എസ്.ഡി. ഷിബുലാല്‍ (100 കോടി), എം.ജി. ജോര്‍ജ് മുത്തൂറ്റ് (100 കോടി), ആസാദ് മൂപ്പന്‍ (100 കോടി) എന്നിവരാണ്    പട്ടികയിലിടം നേടിയ മലയാളികള്‍.

 മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗേറ്റ്‌സ് ഒന്നാമതുള്ള പട്ടികയില്‍ റിലയന്‍സ് ഗ്രൂപ്പ് തലവന്‍ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍. പട്ടികയില്‍ ഇരുപത്തിനാലാം സ്ഥാനത്താണ് അദ്ദേഹം. ലോകത്തെ നൂറു ശതകോടീശ്വരന്‍മാരില്‍ നാല് ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.

M.A.Yusafali, Kochi, Kerala, NRI.


Keywords: M.A.Yusafali, Kochi, Kerala, NRI.