Follow KVARTHA on Google news Follow Us!
ad

'ജയ് മാതാ കി' എന്ന് വിളിക്കാത്തതിന് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

ന്യൂഡല്‍ഹി: (www.kvatha.com 30.03.2016) ജയ് മാതാ കി എന്ന് വിളിക്കാത്തതിന് ഒരു സംഘം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനംMuslim students, Assault,
ന്യൂഡല്‍ഹി: (www.kvatha.com 30.03.2016) ജയ് മാതാ കി എന്ന് വിളിക്കാത്തതിന് ഒരു സംഘം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. ന്യൂഡല്‍ഹിയിലെ ബെഗുമ്പൂരിലാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ കൈ ഒടിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് 26ന് മുഹമ്മദ് ദില്‍കഷ്, അജ്മല്‍, നയീം എന്നിവര്‍ പാര്‍ക്കിലൂടെ നടക്കുമ്പോള്‍ ഒരു സംഘമെത്തി മൂവരോടും ജയ് മാതാ കി എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായി ദില്‍കഷ് പറയുന്നു. എന്നാല്‍ മര്‍ദ്ദനമേറ്റിട്ടും മുദ്രാവാക്യം മുഴക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല.

സംഘം ആക്രമണം തുടങ്ങിയതോടെ യുവാക്കള്‍ അദ്ധ്യാപകനേയും പോലീസിനേയും വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ യുവാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.
Muslim students, Assault,

SUMMARY: A group of Muslim students were beaten up for not chanting the nationalist slogan 'Jai Mata Ki' in New Delhi's Begumpur area. The assault has left one of the student's arm broken.

Keywords: Muslim students, Assault,