Follow KVARTHA on Google news Follow Us!
ad

മാണിയുടെ പുത്രവാത്സല്യം: കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുന്നു

പുത്രവാത്സല്യം അതിരുവിട്ടതോടെ പാര്‍ലിമെന്ററി രംഗത്ത് അമ്പതാണ്ടിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള കെ എം മാണിയുടെ സ്വപ്‌നം ഖണ്ട കേരള കോണ്‍ഗ്രസ് പിളരുന്നു. ഐക്യകേരള കോണ്‍ഗ്രസ് സ്വപ്‌നം കണ്ട് കേരള കോണ്‍ഗ്രസ് സെക്യുലര്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗങ്ങളെ ഒപ്പം കൂട്ടി. K.M.Mani, Jose K Mani, P.J.Joseph, Kerala Congress (m), Kottayam, Kerala, Assembly Election,
കോട്ടയം: (www.kvartha.com 01.03.2016) പുത്രവാത്സല്യം അതിരുവിട്ടതോടെ പാര്‍ലിമെന്ററി രംഗത്ത് അമ്പതാണ്ടിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള കെ എം മാണിയുടെ സ്വപ്‌നം പാഴായി. കേരള കോണ്‍ഗ്രസ് പിളരുന്നു. ഐക്യകേരള കോണ്‍ഗ്രസ് സ്വപ്‌നം കണ്ട് കേരള കോണ്‍ഗ്രസ് സെക്യുലര്‍, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗങ്ങളെ ഒപ്പം കൂട്ടി. അതിനിടെ ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയ്യാറാവാതെ പി സി ജോര്‍ജ് പുറത്ത് പോയി.

പിന്നാലെ ഇപ്പോള്‍ പി ജെ ജോസഫിനൊപ്പം എത്തിയ വലിയൊരു വിഭാഗം നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുമായി ഇടതുസഖ്യത്തിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ നല്‍കാമെന്നും എല്‍ ഡി എഫില്‍ ഘടകകക്ഷിയാക്കാമെന്നുമുള്ള ഉറപ്പ് ഇവര്‍ക്ക് സി പി എം നേതൃത്വം നല്‍കിയിട്ടുണ്ട്. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച് ചിത്രം വ്യക്തമാകുമെന്നും, ഇന്നും നാളെയുമായി എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗം വിളിച്ചുചേര്‍ക്കുമെന്നും ഇവര്‍ അറിയിച്ചു.

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍  മകന്‍ ജോസ് കെ മാണിയെ ഏല്‍പ്പിക്കാന്‍ മാണി നടത്തിവരുന്ന നീക്കങ്ങളില്‍ അസംതൃപ്തരായി നേതാക്കളും അണികളും പാര്‍ട്ടിയില്‍ നിന്നും അടുത്തകാലത്ത് വ്യാപകമായി കൊഴിഞ്ഞുപോകുന്നത് മാണിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

K.M.Mani, Jose K Mani, P.J.Joseph, Kerala Congress (m), Kottayam, Kerala, Assembly Election.


Keywords: K.M.Mani, Jose K Mani, P.J.Joseph, Kerala Congress (m), Kottayam, Kerala, Assembly Election.