Follow KVARTHA on Google news Follow Us!
ad

ബി ജെ പിയുടെ ക്ഷണം സ്വാഗതം ചെയ്യുന്നുവെന്ന് ഗൗരിയമ്മ

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലേക്കുള്ള ക്ഷണം സ്വാഗതം ചെയ്യുന്നതായി ജെഎസ്എസ്Alappuzha, BJP, Allegation, Election-2016, Kerala,
ആലപ്പുഴ: (www.kvartha.com 30.03.2016) ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലേക്കുള്ള ക്ഷണം സ്വാഗതം ചെയ്യുന്നതായി ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ. എന്നാല്‍ മുന്നണിയില്‍ ചേരുന്ന കാര്യം അടുത്ത ജെഎസ്എസ് സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചു. ബിജെപിയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്നും ഗൗരിയമ്മ കൂട്ടിച്ചേര്‍ത്തു.

ഇടതു മുന്നണിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.

ഇടതുമുന്നണി സിറ്റ് നിഷേധിച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ ചേരാന്‍ ദൂതുമായി എന്‍ഡിഎ സഖ്യകക്ഷിയായ ജെഎസ്എസ് വിഭാഗം നേതാവ് എ.എന്‍. രാജന്‍ ബാബുവാണ് ഗൗരിയമ്മയെ സമീപിച്ചത്. ഗൗരിയമ്മ എന്‍ഡിഎയില്‍ ചേരാന്‍ തയാറാണെങ്കില്‍ തന്റെ നേതൃത്വത്തിലുള്ള ജെഎസ്എസ് വിഭാഗം ഗൗരിയമ്മയുടെ ജെഎസ്എസില്‍ ലയിക്കാന്‍ തയാറാണെന്നായിരുന്നു രാജന്‍ ബാബു പറഞ്ഞത്.

സിപിഎമ്മില്‍ നിന്ന് പുറത്തുപോയ ശേഷം 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററില്‍ വീണ്ടുമെത്തിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയെ മുന്നണിയില്‍ ചേരാന്‍ പലവട്ടം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സീറ്റിന്റെ കാര്യം പറയുമ്പോള്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ആലോചിക്കാമെന്ന ഉറപ്പ് നേതാക്കള്‍ നല്‍കിയിരുന്നു. നേതാക്കളുടെ ഈ ഉറപ്പു വിശ്വസിച്ച് കഴിഞ്ഞിരുന്ന ഗൗരിയമ്മയെ ഒടുവില്‍ സീറ്റുനല്‍കാതെ കബളിപ്പിക്കുകയായിരുന്നു.

വിളിച്ചു വരുത്തി സിപിഎം സീറ്റു നല്‍കാതെ വഞ്ചിച്ചെന്നാണ് ഗൗരിയമ്മയുടെ ആരോപണം. സീറ്റു
നല്‍കാതിരുന്ന നടപടിയില്‍ കനത്ത പ്രതിഷേധമുണ്ടെന്നും അവര്‍ പറഞ്ഞു. ജെഎസ്എസ് ആരെയും വഞ്ചിച്ചിട്ടില്ല. ഉറങ്ങിക്കിടക്കുന്നവനെ വിളിച്ചുണര്‍ത്തി ഊണില്ലെന്ന് പറയുന്ന അവസ്ഥയാണിത്. സിപിഎം കെട്ടിപ്പെടുക്കുന്നതില്‍ തന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാനാകില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളായിരുന്നു ജെഎസ്എസ് ആവശ്യപ്പെട്ടത്. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നിവയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സിപിഎം ഇത് പാടെ തള്ളുകയായിരുന്നു. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും കെ.ആര്‍. ഗൗരിയമ്മ രണ്ടുവട്ടം എകെജി സെന്ററില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും മല്‍സരിച്ച ഏകവ്യക്തിയാണ് ഗൗരിയമ്മ. എന്നാല്‍ പ്രായാധിക്യം കാരണം ഇക്കുറി മത്സരിക്കാനില്ലെന്ന് ഗൗരിയമ്മ നേരത്തെ അറിയിച്ചിരുന്നു.

Alappuzha, BJP, Allegation, Election-2016, Kerala.


Also Read:
പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു

Keywords: Alappuzha, BJP, Allegation, Election-2016, Kerala.