Follow KVARTHA on Google news Follow Us!
ad

ബന്ധം പോപ്പുമായി! ഹൃഥിക് റോഷന് നോട്ടീസ്

മുംബൈ: (www.kvatha.com 30.03.2016) ബോളീവുഡ് താരം ഹൃഥിക് റോഷനിത് കോടതിക്കാലം.Hrithik Roshan, Kangana Ranaut, Pope,
മുംബൈ: (www.kvatha.com 30.03.2016) ബോളീവുഡ് താരം ഹൃഥിക് റോഷനിത് കോടതിക്കാലം. ജനുവരിയില്‍ നടത്തിയ ട്വീറ്റിനെതിരെ ന്യൂനപക്ഷ സമുദായങ്ങള്‍ രംഗത്തെത്തി. താരം മതവികാരം വൃണപ്പെടുത്തിയെന്നാണ് ആരോപണം. മാധ്യമങ്ങള്‍ പറയുന്ന സ്ത്രീകളേക്കാള്‍ ബന്ധമുണ്ടാകാന്‍ സാധ്യത പോപ്പുമായാണെന്നായിരുന്നു ഹൃഥിക്കിന്റെ വിവാദ ട്വീറ്റ്.

ദി ഇന്ത്യന്‍ ക്രിസ്ത്യന്‍ വോയിസ് പ്രസിഡന്റ് അബ്രഹാം മത്തായിയാണ് ഹൃഥിക്കിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

വിവാദ ട്വീറ്റ് പിന്‍ വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരുമായും ബന്ധമുണ്ടാക്കാന്‍ ഹൃഥിക് റോഷന് അവകാശമുണ്ടെങ്കിലും ഒരു മതവിഭാഗത്തിന്റെ മേധാവിയെ പ്രശ്‌നത്തിലേയ്ക്ക് വലിച്ചിഴക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 295 എ വകുപ്പ് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം സംഭവത്തോട് ഹൃഥിക് റോഷന്റെ മാനേജര്‍ പ്രതികരിച്ചിട്ടില്ല.
Hrithik Roshan, Kangana Ranaut, Pope,

SUMMARY: Looks like more legal trouble is in store for Hrithik Roshan. Sources say the actor has invited the wrath of a minority community over his tweet in January and has been slapped with a criminal notice for "hurting religious sentiments". The tweet in question read, "Ther r more chances of me having had an affair with d Pope dan any of d (Im sure wonderful)women d media hs ben naming (sic)."

Keywords: Hrithik Roshan, Kangana Ranaut, Pope,