Follow KVARTHA on Google news Follow Us!
ad

മയക്കുമരുന്ന് കടത്ത്; അറബ് പൗരന് ജീവപര്യന്തം

യുഎഇയിലേയ്ക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രധാനപ്രതിയായ ഗള്‍ഫ് പൗരന് Court, Police, Raid, Gulf,
അജ്മാന്‍: (www.kvartha.com 01.03.2016) യുഎഇയിലേയ്ക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രധാനപ്രതിയായ ഗള്‍ഫ് പൗരന് ജീവപര്യന്തം തടവ്. 43കാരനായ പ്രതിക്ക് തടവ് ശിക്ഷ കൂടാതെ 50,000 ദിര്‍ഹം പിഴയായി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസില്‍ പ്രതികളായ 4 പേര്‍ക്ക് 4 വര്‍ഷം വീതം തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യത്തുനിന്നും മയക്കുമരുന്ന് എത്തിച്ച പ്രതി തന്റെ താമസ്ഥലം മയക്കുമരുന്ന് വ്യാപാര കേന്ദ്രമാക്കി മാറ്റിയെന്ന് പോലീസ് പറയുന്നു.

മയക്കുമരുന്നിന് അടിമകളായ യുവാക്കളെ ക്ഷണിച്ച് വീട്ടിലെത്തിക്കുന്ന പ്രതി അവര്‍ക്ക്
Ajman, GCC national, Court, Police, Raid, Gulf.
മയക്കുമരുന്ന് വില്പന നടത്തുകയും ചെയ്തിരുന്നു. പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മറ്റ് നാലു പ്രതികളും അറസ്റ്റിലായത്. വീട്ടില്‍ കണ്ടെത്തിയ മയക്കുമരുന്നുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

SUMMARY: Ajman Criminal Court has sentenced a 43-year-old GCC national to life term in jail and fined him Dh50,000 for trafficking drugs into the country.

Keywords: Ajman, GCC national, Court, Police, Raid, Gulf.