Follow KVARTHA on Google news Follow Us!
ad

ഗ്രാമത്തില്‍ നിന്നു നക്ഷത്രങ്ങളുടെ ലോകത്തേക്ക്: ബംഗാള്‍ പെണ്‍കുട്ടിക്ക് നാസ സ്‌കോളര്‍ഷിപ്പ്

നാസയുടെ ഗോഡാര്‍ഡ് ഇന്റന്‍ഷിപ്പ് (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍) പോഗ്രാമില്‍ ഇന്ത്യന്‍ വംശജയ്ക്ക് സ്‌കോളര്‍ഷിപ്പ്. When 18-year-old Sataparna Mukherjee appeared in her school leaving exam on Monday, she was ‘slightly tenser’ than she had been before.
(www.kvartha.com 01.03.2016) നാസയുടെ ഗോഡാര്‍ഡ് ഇന്റന്‍ഷിപ്പ് (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍) പോഗ്രാമില്‍ ഇന്ത്യന്‍ വംശജയ്ക്ക് സ്‌കോളര്‍ഷിപ്പ്. തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരിലൊരാള്‍ സതപര്‍ണ മുഖര്‍ജി എന്ന പതിനെട്ടുകാരിയാണ്.

എഎസ് സി പരീക്ഷയില്‍ മിന്നുന്ന വിജയം ഉറപ്പാക്കിയ സതപര്‍ണ, ഓഗസ്റ്റില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകും.  ഇവിടെ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും സ്വന്തമാക്കിയാവും സതപര്‍ണ നാസയുടെ ഭാഗമാകുക. പെണ്‍കുട്ടിയുടെ ഭക്ഷണവും താമസവുമടക്കമുള്ള ചെലവുകള്‍ ഗോഡാര്‍ഡ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമാണ്.

സയന്‍സും ഇംഗ്ലീഷുമെടുത്തു പഠിച്ചതാണ് തന്റെ വിജയത്തിന് കാരണമെന്നു സതപര്‍ണ. ഇത് ഭാഷ അനായാസേന കൈകാര്യം ചെയ്യാന്‍ സഹായിച്ചു. ഇപ്പോള്‍ നല്ലൊരു ഭാവിയും. എത്ര ഉയര്‍ന്ന ശമ്പളമുളള ജോലിയായാലും എനിക്ക് എന്റേതായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും സതപര്‍ണ പറയുന്നു.

കൊല്‍ക്കത്തയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള മധ്യംഗ്രാം എന്ന ഗ്രാമത്തിലാണ് സതപര്‍ണ ജനിച്ചത്.  അതും  ഒരു പ്രൈമറി സ്‌കൂള്‍ ടീച്ചറുടെ മകളായി.
           
Sataparna Mukherjee NASA

SUMMARY: When 18-year-old Sataparna Mukherjee appeared in her school leaving exam on Monday, she was ‘slightly tenser’ than she had been before. After being one of five to be selected by the prestigious Goddard Internship Programme of Nasa (National Aeronautics and Space Administration), she is starting to feel the pressure.