Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ക്കിഷ്ടം പോലെ ചെയ്യാം! ആത്മഹത്യാ ഭീഷണിമുഴക്കിയ കര്‍ഷകനോട് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്‍

ടോങ്ക്(രാജസ്ഥാന്‍): (www.kvatha.com 30.03.2016) ജീവിത പ്രാരാബ്ദങ്ങളെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ കര്‍ഷകനോട് ഇഷ്ടം പോലെ ചെയ്യാന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്‍. Farmer, Union minister, Sanjeev Balyan,
ടോങ്ക്(രാജസ്ഥാന്‍): (www.kvatha.com 30.03.2016) ജീവിത പ്രാരാബ്ദങ്ങളെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ കര്‍ഷകനോട് ഇഷ്ടം പോലെ ചെയ്യാന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യന്‍. രാജസ്ഥാനിലെ ടോങ്കില്‍ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു സംഭവം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്വര്‍ റിസേര്‍ച്ച് ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതില്‍ പങ്കെടുത്ത മന്ത്രിയോട് കര്‍ഷകനായ ഗിരിരാജ് ജാട്ട് തന്റെ വിഷമതകള്‍ തുറന്നുപറയുകയായിരുന്നു.

ഒരു ദിവസം മുഴുവന്‍ കറണ്ടില്ലാതിരുന്നതിനാല്‍ തന്റെ 200 ഫലവൃക്ഷങ്ങള്‍ ഉണങ്ങിയെന്നും അടിയന്തിര സഹായം ലഭ്യമാക്കിയില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു ഗിരിരാജ് കേന്ദ്രമന്ത്രിയോട് പറഞ്ഞത്.

ഇത് ഗിരിരാജ് പലവട്ടം ആവര്‍ത്തിച്ചതോടെ സഞ്ജീവ് ബല്യന്‍ എഴുന്നേറ്റ് നിന്ന് പോയി നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യൂ. ഇനി ഇതേക്കുറിച്ച് സംസാരിക്കരുതെന്ന് പറയുകയായിരുന്നു.

ഇന്ത്യയില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. മുസാഫര്‍ നഗറില്‍ നിന്നുള്ള എം.പിയാണ് സഞ്ജീവ് ബല്യന്‍.

When a farmer approached Union minister Sanjeev Balyan with his problems and threatened to commit suicide if his demands are not met, the Minister of State for Agriculture said he is free to do whatever he likes.


SUMMARY: When a farmer approached Union minister Sanjeev Balyan with his problems and threatened to commit suicide if his demands are not met, the Minister of State for Agriculture said he is free to do whatever he likes.

Keywords: Farmer, Union minister, Sanjeev Balyan,