Follow KVARTHA on Google news Follow Us!
ad

കടബാധ്യതയില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 30നകം തിരിച്ചടക്കാം; വിജയ് മല്യ സുപ്രീംകോടതിയില്‍

വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 30നകംNew Delhi, Lawyers, Supreme Court of India, Media, National,
ന്യൂഡല്‍ഹി: (www.kvartha.com 30.03.2016) വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 30നകം തിരിച്ചടക്കാമെന്ന് വിജയ് മല്യ സുപ്രീംകോടതിയെ ബോധിപ്പിച്ചു. മല്യയുടെ അഭിഭാഷകരാണ് മുദ്ര വച്ച കവറില്‍ ഇക്കാര്യം സമര്‍പ്പിച്ചത്. മല്യയെ കൂടാതെ അദ്ദേഹത്തിന്റെ കമ്പനിയായ കിംഗ് ഫിഷര്‍, യുണൈറ്റൈഡ് ബ്രിവറീസ് എന്നിവയും കോടതിയെ ഈ വിവരം അറിയിച്ചിട്ടുണ്ട്. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്റ്റംബര്‍ 31നകം അടക്കുമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നിര്‍ദേശം നല്‍കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 1623 കോടി അടക്കം വിവിധ ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. അതേസമയം മല്യ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അഭിഭാഷകന്‍ വൈദ്യനാഥന്‍ മൗനം പാലിച്ചു.

അതേസമയം കടം തിരിച്ചടക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും മാധ്യമങ്ങള്‍ മല്യക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് ഹരജി കേള്‍ക്കുന്നതിനിടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ പൊതുതാല്‍പര്യം പരിഗണിച്ച് മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു. മല്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീരുമാനം അറിയിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അടുത്ത മാസം ഏഴിന് കേസ് വീണ്ടും വാദം കേള്‍ക്കും.

എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ് മല്യയുടെ കീഴിലുള്ള കിംഗ് ഫിഷര്‍
എയര്‍ലൈന്‍സിന് 7,800 കോടി രൂപ വായ്പ നല്‍കിയത്. പ്രവര്‍ത്തന നഷ്ടത്തെ തുടര്‍ന്ന് 2012ല്‍ കിംഗ് ഫിഷര്‍ പ്രവര്‍ത്തനം നിറുത്തി. തുടര്‍ന്ന്, ബാങ്കുകള്‍ക്ക് വായ്പാത്തുക തിരികെ നല്‍കാന്‍ പറ്റില്ലെന്ന നിലപാടിലേക്ക് വിജയ് മല്യ എത്തുകയായിരുന്നു.

എസ്.ബി.ഐയ്ക്ക് മാത്രം മല്യ നല്‍കാനുള്ളത് 1,600 കോടി രൂപയാണ്. ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ദേന ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയവയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നു. അതിനിടെ ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം പ്രത്യേക കരാര്‍ അടിസ്ഥാനത്തില്‍ ഒഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ലഭിക്കുന്ന 515 കോടി രൂപ, വായ്പ തിരിച്ചടയ്ക്കുന്നത് വരെ മല്യയ്ക്ക് കൈമാറരുതെന്ന് ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യവ്യവസായിയുമായ വിജയ് മല്യ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ മാര്‍ച്ച് രണ്ടിനാണ് ലണ്ടനിലേക്ക് കടന്നത്.

Do not trust Vijay Mallya: 6 reasons why banks should chuck his Rs 4000 cr offer, New Delhi, Lawyers, Supreme Court of India, Media, National.


Also Read:
കഞ്ചാവ് ബിഡി വലിക്കുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

Keywords: Do not trust Vijay Mallya: 6 reasons why banks should chuck his Rs 4000 cr offer, New Delhi, Lawyers, Supreme Court of India, Media, National.