Follow KVARTHA on Google news Follow Us!
ad

സരിതയ്ക്ക് ഷൂട്ടിംഗ് തിരക്ക്‌ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍; വിസ്താരം അവസാനിപ്പിച്ച് സോളാര്‍ കമ്മീഷന്‍

സരിതയ്ക്ക് ഷൂട്ടിംഗ് തിരക്ക്‌ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍. ഒടുവില്‍ വിസ്താരം Kochi, Criticism, Advocate, Kerala,
കൊച്ചി: (www.kvartha.com 30.03.2016) സരിതയ്ക്ക് ഷൂട്ടിംഗ് തിരക്ക്‌ കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍. ഒടുവില്‍ വിസ്താരം അവസാനിപ്പിച്ച് സോളാര്‍ കമ്മീഷന്‍. ബുധനാഴ്ചയാണ് സോളാര്‍ കമ്മീഷനു മുന്നില്‍ സരിത ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ സരിത ഷൂട്ടിംഗ് തെരക്കിലാണെന്ന് അഭിഭാഷകന്‍ കമ്മീഷനെ അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് സരിതയ്ക്ക് നിരവധി അവസരങ്ങളാണ് നല്‍കിയതെന്നും എന്നാല്‍ അവര്‍ ഹാജരാകാന്‍ തയ്യാറായില്ലെന്നും പറഞ്ഞ കമ്മീഷന്‍ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി അറിയിക്കുകയായിരുന്നു. ഇനി കമ്മിഷന്‍ സരിതയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പല തെളിവുകളും ഹാജരാക്കാമെന്നു സരിത പറഞ്ഞിരുന്നു. കമ്മിഷനു പല കാര്യങ്ങളിലും സരിതയില്‍നിന്ന് വ്യക്തത വരുത്താനുമുണ്ടായിരുന്നു. എന്നാല്‍, പല അവസരം നല്‍കിയിട്ടും സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയാന്‍ കഴിയില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

അതേസമയം തെളിവുകള്‍ എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ സരിതയ്ക്കു ഹാജരാക്കാം. അത്
Commission has ended Saritha's trial, Kochi, Criticism, Advocate, Kerala.
അന്വേഷണത്തെ സഹായിക്കുന്ന തെളിവായി ബോധ്യപ്പെടുമെങ്കില്‍ മാത്രം പരിഗണിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം ഷൂട്ടിങ് തിരക്കുള്ളതിനാലാണു ഹാജരാകാതിരുന്നതെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുഖേന സരിത നല്‍കിയ അപേക്ഷ കമ്മീഷന്‍ തള്ളി.

മുമ്പും പലതവണ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന് മുന്നില്‍ ഹാരജാവുന്നതില്‍ നിന്ന് സരിത അവധി ആവശ്യപ്പെട്ടിരുന്നു. ഇത് കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച വീണ്ടും മാറ്റിവെച്ചു. സരിതയുടെ അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി.

Also Read:
പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി സാജിദ് മൗവ്വലിനെ സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു

Keywords: Commission has ended Saritha's trial, Kochi, Criticism, Advocate, Kerala.