Follow KVARTHA on Google news Follow Us!
ad

ലിഫ്റ്റില്‍ കണ്ടുമുട്ടിയ അദ്ധ്യാപികയെ പിന്തുടര്‍ന്ന് ഫ്‌ലാറ്റിലെത്തി ലൈംഗീകമായി പീഡിപ്പിച്ചു

ദുബൈ:(www.kvatha.com 30.03.2016) ഫ്‌ലാറ്റില്‍ അതിക്രമിച്ച് കടന്ന് അദ്ധ്യാപികയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ നൈജീരിയന്‍ പൗരനായ സെയില്‍സ് മാന്‍ അറസ്റ്റില്‍. UAE, Abused, Teacher,
ദുബൈ:(www.kvatha.com 30.03.2016) ഫ്‌ലാറ്റില്‍ അതിക്രമിച്ച് കടന്ന് അദ്ധ്യാപികയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ നൈജീരിയന്‍ പൗരനായ സെയില്‍സ് മാന്‍ അറസ്റ്റില്‍. ജനുവരി ഒന്നിനാണ് 32കാരിയായ ബ്രിട്ടീഷ് പൗരയെ പ്രതി ലിഫ്റ്റില്‍ വെച്ച് കാണുന്നത്. പുലര്‍ച്ചെ 2 മണിക്കായിരുന്നു ഇത്. സിലിക്കോണ്‍ ഒയാസീസിലെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതി.

ലിഫ്റ്റില്‍ കണ്ട യുവാവ് തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ അദ്ധ്യാപിക ഫ്‌ലാറ്റിന് മുന്‍പിലെത്തിയപ്പോള്‍ യുവാവിനോട് കയര്‍ത്തു.

ശേഷം വാതില്‍ തുറന്ന് അദ്ധ്യാപിക അകത്തുകയറിയപ്പോള്‍ ബലപ്രയോഗത്തിലൂടെ യുവാവും അകത്തുകയറുകയായിരുന്നു. തുടര്‍ന്നിയാള്‍ അദ്ധ്യാപികയെ ലൈംഗീകമായി പീഡിപ്പിച്ചു. അവസരം ഒത്തുവന്നപ്പോള്‍ രക്ഷപ്പെട്ട അദ്ധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വൈദ്യപരിശോധനയില്‍ ലൈംഗീകപീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡിലൂടെയാണ് പ്രതിയെ അദ്ധ്യാപിക തിരിച്ചറിഞ്ഞത്. കേസിന്റെ അടുത്ത വിചാരണ ഏപ്രില്‍ 12നാണ്.

A Nigerian salesman allegedly abused a British teacher after forcibly entering her flat behind her, the Dubai Criminal Court heard.


SUMMARY: A Nigerian salesman allegedly abused a British teacher after forcibly entering her flat behind her, the Dubai Criminal Court heard.

Keywords: UAE, Abused, Teacher,