Follow KVARTHA on Google news Follow Us!
ad

ചൊവ്വാഴ്ച ഇന്ത്യ ശ്രീലങ്കക്കെതിരെ; രോഹിത് ശര്‍മക്ക് പരുക്ക്

ഏഷ്യാകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ചൊവ്വാഴ്ച ശ്രീലങ്കയെ നേരിടും. കളിച്ച രണ്ടു മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യയിറങ്ങുന്നത്.India, Sri Lanka, Cricket, Sports,
മിര്‍പുര്‍:(www.kvartha.com 01.03.2016) ഏഷ്യാകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യ ചൊവ്വാഴ്ച ശ്രീലങ്കയെ നേരിടും. കളിച്ച രണ്ടു മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യയിറങ്ങുന്നത്. ആതിഥേയരായ ബംഗ്‌ളാദേശിനോട് തോറ്റതിന്റെ ക്ഷീണത്തിലാണ് ലങ്ക.

പരിക്കേറ്റ ലങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗയുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ സംശയംനില്‍ക്കെ അധികം അപകടമുള്ള ബൗളിങ് ആക്രമണത്തെ ഇന്ത്യക്ക് നേരിടേണ്ടിവരില്ല എന്നാണ് വിലയിരുത്തല്‍.

കരുത്താര്‍ന്ന ബാറ്റിങ്‌നിരയായ ഇന്ത്യക്ക് പരുക്കിന്റെ അപകടം മണക്കുന്നുണ്ട്. പാകിസ്താനെതിരായ മത്സരത്തില്‍ മുഹമ്മദ് ആമിറിന്റെ പന്ത് കാല്‍പാദത്തില്‍ കൊണ്ട് ഓപണര്‍ രോഹിത് ശര്‍മക്ക് വിരലില്‍ പരുക്കേറ്റിട്ടുണ്ട്. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും പകരക്കാരനാകാന്‍ അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയ പാര്‍ഥിവ് പട്ടേലുമെല്ലാം തിങ്കളാഴ്ച നെറ്റ്‌സില്‍ ഏറെനേരം പരിശീലനം നടത്തി.

മികച്ച റണ്‍റേറ്റുമുള്ള ഇന്ത്യക്ക് ചൊവ്വാഴ്ചത്തെ മത്സരം തോറ്റാലും ഒടുവിലത്തെ ലീഗ് പോരില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയാല്‍ ഫൈനല്‍ ഉറക്കാനാകും.

Keywords: India, Sri Lanka, Cricket, Sports.