Follow KVARTHA on Google news Follow Us!
ad

ഞാനൊരു വിശ്വസ്തനായ ഇന്ത്യക്കാരന്‍; ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ഒവൈസി

ലഖ്‌നൗ: (www.kvatha.com 30.03.2016) താനൊരു വിശ്വസ്തനായ ഇന്ത്യക്കാരനാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.AIMIM, Asaduddin Owaisi,
ലഖ്‌നൗ: (www.kvatha.com 30.03.2016) താനൊരു വിശ്വസ്തനായ ഇന്ത്യക്കാരനാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ആരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഞങ്ങളീ രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും ഒവൈസി.

തന്റെ പാര്‍ട്ടി മുസ്ലീങ്ങളുടെ പാര്‍ട്ടിയല്ലെന്നും ഇന്ത്യക്കാരുടേതാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. ഈ മഹത്തായ രാജ്യത്തോട് വിശ്വാസ്യതയുള്ള പൗരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗ ശേഷം ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ജയ് ഹിന്ദ് എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കാനും ഒവൈസി മറന്നില്ല.

ഭാരത മാതാ കീ ജയ് എന്ന് വിളിക്കാനാകില്ലെന്ന് പറഞ്ഞ ഒവൈസിയെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു.

രാജ്യം ബ്രിട്ടീഷുകാരോട് എതിരിട്ടപ്പോള്‍ ഇല്ലാതിരുന്നവരാണ് ഇപ്പോള്‍ രാജ്യസ്‌നേഹത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

Lucknow: AIMIM president Asaduddin Owaisi on Monday said that he is a kloyal Indian and does not need a certificate of nationalism and patriotism from any one.


SUMMARY: Lucknow: AIMIM president Asaduddin Owaisi on Monday said that he is a kloyal Indian and does not need a certificate of nationalism and patriotism from any one.

Keywords: AIMIM, Asaduddin Owaisi,