Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; സഹപാഠികളായ 3 പേര്‍ പിടിയില്‍

പോലീസ് ട്രെയിനിംഗ് ക്ലാസില്‍ പങ്കെടുത്തുവന്ന 23കാരിയെ സഹപാഠികളായ മൂന്നുപേര്‍ Police, Complaint, Custody, hospital, Treatment, National,
കരിംനഗര്‍: (www.kvartha.com 28.02.2016) പോലീസ് ട്രെയിനിംഗ് ക്ലാസില്‍ പങ്കെടുത്തുവന്ന 23കാരിയെ സഹപാഠികളായ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പീഡന ദ്യശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഇവര്‍ പെണ്‍കുട്ടിയെ പിന്നീട് സമൂഹമാധ്യമങ്ങളില്‍ കൂടി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ടാഴ്ചയോളം പീഡനം തുടര്‍ന്നു. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം.

പ്രതികളും പെണ്‍കുട്ടിക്കൊപ്പം ട്രെയിനിംഗ് ക്ലാസില്‍ പങ്കെടുക്കുന്നവരാണ്. പെണ്‍കുട്ടിയും കൂട്ടുകാരിയും പ്രതികളായ യുവാക്കള്‍ക്കൊപ്പമാണ് പരിശീലന ക്ലാസിലേക്ക് പോകാറുള്ളത്. ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവാക്കള്‍ പെണ്‍കുട്ടികളെ സമീപത്തുള്ള മലമുകളിലേക്ക് കൊണ്ടുപോയി. എന്നാല്‍ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി അപകടം മനസിലാക്കി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ തനിച്ചായിപ്പോയ പെണ്‍കുട്ടി കെണിയില്‍പെടുകയായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി ദിവസങ്ങള്‍ കഴിഞ്ഞാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പീഡനം കൂടാതെ പട്ടികജാതി- പട്ടികവര്‍ഗ്ഗ സംരക്ഷണ നിയമപ്രകാരവും, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകരവും യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം പോലീസ് കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് ഗ്രാമവാസികള്‍ യുവാക്കളെ കൈയേറ്റം ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ യുവാക്കളില്‍ രണ്ടുപേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടത്തിയ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Woman Allegedly molested, Filmed, Blackmailed By Batchmates In Telangana, Police, Complaint, Custody, hospital, Treatment, National.


Also Read:
ഭര്‍തൃമതിയുടെ നഗ്നഫോട്ടോയെടുത്തെന്ന പരാതി; സസ്‌പെന്‍ഷനിലായ ബോംബ് സ്‌ക്വാഡ് എ എസ് ഐ ഒളിവില്‍ പോയി
Keywords: Woman Allegedly molested, Filmed, Blackmailed By Batchmates In Telangana, Police, Complaint, Custody, hospital, Treatment, National.