Follow KVARTHA on Google news Follow Us!
ad

ഓടുന്ന കാറില്‍ യുവതിക്ക് പീഡനം; പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്ന് പോലീസ്

ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് നാലംഗസംഘം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ്. ആനന്ദ് New Delhi, Police, Accused, Vehicles, Case, Hotel, Officer, National
ന്യൂഡല്‍ഹി: (www.kvartha.com 28.02.2016) ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് നാലംഗസംഘം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ്. ആനന്ദ് വിഹാറില്‍ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.

രാത്രി പത്തുമണിയോടെ ഭക്ഷണം വാങ്ങാനായി ഹോട്ടലിലേക്ക് പോകുകയായിരുന്ന യുവതിയെ നാലംഗസംഘം ബലമായി പിടിച്ച് കാറിനുള്ളില്‍ കയറ്റുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് മധു വിഹാറിലെ ഒരു തെരുവില്‍ യുവതിയെ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു.

പ്രതികളെ കുറിച്ചും അവരുപയോഗിച്ചിരുന്ന വാഹനത്തെക്കുറിച്ചും സൂചനകള്‍ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയാതായും മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു

New Delhi, Police, Accused, Vehicles, Case, Hotel, Officer, National


Keywords: New Delhi, Police, Accused, Vehicles, Case, Hotel, Officer, National