Follow KVARTHA on Google news Follow Us!
ad

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട്; പ്രായം പറഞ്ഞ് ഒഴിവാക്കിയാല്‍ വിരമിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് Thiruvananthapuram, Media, Retirement, Threatened, Kerala,
തിരുവനന്തപുരം: (www.kvartha.com 28.02.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മല്‍സരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി എസ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസിനേയും പിണറായി വിജയനേയും മല്‍സരിപ്പിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് സംസ്ഥാന ഘടകത്തെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, പ്രായംപറഞ്ഞു തന്നെ ഒഴിവാക്കിയാല്‍ വിരമിക്കുമെന്നു വിഎസ് ദേശീയ നേതൃത്വത്തോടു വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനാര്‍ത്ഥിയല്ലെങ്കില്‍ പ്രചാരണത്തിനും താനുണ്ടാവില്ലെന്ന ഭീഷണി അദ്ദേഹം ഉയര്‍ത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റിക്കെത്തിയപ്പോള്‍, മല്‍സരിക്കേണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തു ചെയ്യുമെന്ന നേതാക്കളുടെ ചോദ്യത്തിനു മറുപടിയായി വിരമിക്കല്‍ പ്രയോഗം തന്നെ വിഎസ് നടത്തിയെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

പിണറായി വിജയന്‍ നവകേരള മാര്‍ച്ച് തുടങ്ങുന്നതിനു മുന്‍പു തന്നെ വിഎസ് വീണ്ടും
മല്‍സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വിഎസിനെ ഒഴിവാക്കുകയെന്നത് എളുപ്പമാവില്ലെന്ന് അന്നേ നേതൃത്വം വിലയിരുത്തിയതുമാണ്. 2006ലും 2011ലും വിഎസ് മല്‍സരിക്കേണ്ടെന്നായിരുന്നു ആദ്യ തീരുമാനം.

എന്നാല്‍ പിന്നീട് തീരുമാനം തിരുത്തേണ്ടിവന്നിരുന്നു. ഇത്തവണ തിരുത്തല്‍ വരെ കാര്യങ്ങളെത്തിക്കരുതെന്നും തര്‍ക്കപരിഹാരം ആദ്യമേ സാധ്യമാകണമെന്നുമാണ് നേതൃത്വത്തിന്റെ ആവശ്യം.

VS Achuthanandan Candidature to be Decided on Tuesday, Thiruvananthapuram, Media, Retirement, Threatened, Kerala.


Also Read:
ഭര്‍തൃമതിയുടെ നഗ്നഫോട്ടോയെടുത്തെന്ന പരാതി; സസ്‌പെന്‍ഷനിലായ ബോംബ് സ്‌ക്വാഡ് എ എസ് ഐ ഒളിവില്‍ പോയി
Keywords: VS Achuthanandan Candidature to be Decided on Tuesday, Thiruvananthapuram, Media, Retirement, Threatened, Kerala.