Follow KVARTHA on Google news Follow Us!
ad

ലൈംഗിക അതിക്രമികളുടെ പട്ടിക പൊതുസ്ഥലത്ത് പ്രസിദ്ധീകരിക്കണം; സുനിതാ കൃഷ്ണന്‍

ഓരോ പ്രദേശത്തും ലൈംഗിക അതിക്രമികളുടെ പട്ടിക പോലീസ് തയ്യാറാക്കി Thodupuzha, Criminal Case, Press-Club, Idukki, Kerala,
തൊടുപുഴ: (www.kvartha.com 01.02.2016) ഓരോ പ്രദേശത്തും ലൈംഗിക അതിക്രമികളുടെ പട്ടിക പോലീസ് തയ്യാറാക്കി പൊതുസ്ഥലങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് പത്മശ്രീ ബഹുമതി നേടിയ സ്ത്രീവിമോചന പ്രവര്‍ത്തക ഡോ.സുനിതാ കൃഷ്ണന്‍.

മറ്റ് ക്രിമിനലുകളുടെ ചിത്രമടക്കം പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കാമെങ്കില്‍ ലൈംഗിക കുറ്റവാളികളെക്കുറിച്ചും അവബോധമുണ്ടാകണം. കേന്ദ്ര സര്‍ക്കാരിനെ മൂന്നു തവണ കോടതി കയറ്റിയ തനിക്ക് പത്മശ്രീ നല്‍കുന്നത് ഒരു പക്ഷെ ഒതുക്കാനാകാമെന്നും സുനിത ഇടുക്കി പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു.

വഴിവിട്ട രീതിയില്‍ സെലിബ്രിറ്റികളെ സൃഷ്ടിക്കുന്നത് കേരളത്തിന് അപമാനകരമാണ്. ജാര്‍ഖണ്ഡില്‍ പോലും തന്നോട് സരിതാ നായരെക്കുറിച്ച് ആളുകള്‍ ചോദിച്ചു. തൈക്കൊണ്ട പഠിക്കണമെന്നും കുരുമുളക് സ്‌പ്രേ കൊണ്ടു നടക്കണമെന്നും സ്ത്രീകളെ പഠിപ്പിക്കുന്നതിന് പകരം അവര്‍ക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കുകയാണ് വേണ്ടത്.

നിര്‍ഭയമായി സ്ത്രീകള്‍ സഞ്ചരിക്കണമെങ്കില്‍ സമൂഹത്തിന്റെ ചിന്താഗതി മാറണം. പോലീസും കോടതിയും അടക്കമുളള നിയമസംവിധാനങ്ങളെല്ലാം ഈ സമൂഹത്തിന്റെ പ്രതിഫലനങ്ങളാണ്. അവര്‍ അന്യഗ്രഹ ജീവികളല്ല.അതു കൊണ്ടു തന്നെ പീഡനക്കേസുകളിലെ അവരുടെ നിലപാടുകളും ഇതില്‍ നിന്ന് ഉരുത്തിരിയുന്നതായിരിക്കും. പീഡനത്തിലെ ഇരകളെ കേന്ദ്രീകരിച്ചിട്ടുളള റിപ്പോര്‍ട്ടിംഗ് രീതി മാധ്യമങ്ങള്‍ അവസാനിപ്പിക്കണം.

പീഡനത്തിലെ ഇരകളുടെ സ്ഥലനാമങ്ങള്‍ പൊലിപ്പിച്ചുകാണിക്കുന്ന മാധ്യമരീതി ഒരു നാടിനെ മുഴുവന്‍ അപമാനിക്കുന്നതാണ്. ലൈംഗിക അതിക്രമക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനുളള അവകാശം നിര്‍ത്തലാക്കണം. പരമാവധി ഒരു വര്‍ഷത്തിനകം ഇത്തരം കേസുകളില്‍ വിധിയുണ്ടാകണം.

മനുഷ്യക്കടത്ത് എന്ന വാക്ക് ശരിയല്ല. മനുഷ്യക്കച്ചവടമാണ് ശരിയായ പ്രയോഗം. ഇന്ത്യയാണ് ലൈംഗിക വ്യാപാരത്തിന് വേണ്ടിയുളള മനുഷ്യക്കച്ചവടത്തില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം മാത്രം ഒന്നരക്കോടി ആളുകളാണ് ഇന്ത്യയില്‍ മനുഷ്യക്കച്ചവടത്തിന് ഇരയായത്. മുമ്പ് പ്രേമം, ജോലി, വിവാഹം എന്നിവയാണ് മനുഷ്യക്കച്ചവടത്തിന് സാഹചര്യം ഒരുക്കിയിരുന്നത്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ന് മനുഷ്യക്കച്ചവടത്തിന്റെ വ്യാപ്തിയും സാധ്യതകളും ഇരട്ടിയാക്കി. സാങ്കേതിക വിദ്യയിലൂടെയുളള ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നാലു കേസുകള്‍ കേരളത്തില്‍ വിജയകരമായി കൈകാര്യം ചെയ്‌തെങ്കിലും ആയിരക്കണക്കിന് കേസുകളില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും സുനിത പറഞ്ഞു.

സുനിതാ കൃഷ്ണന് പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് ഹാരീസ് മുഹമ്മദ് നല്‍കി. സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതം പറഞ്ഞു.

Also Read:
ചെമ്മനാട് 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 3 പേര്‍ക്ക് പരിക്ക്


Thodupuzha, Criminal Case, Press-Club, Idukki, Kerala

Keywords: Thodupuzha, Criminal Case, Press-Club, Idukki, Kerala.