Follow KVARTHA on Google news Follow Us!
ad

തിരിച്ചു വരവ് ഗംഭീരമാക്കി; കെ ടി ഇര്‍ഫാന് ഒളിംപിക്‌സ് യോഗ്യത

കേരളത്തിന്റെ അഭിമാനമായ കെ.ടി ഇര്‍ഫാന്‍ തിരിച്ചുവരവ് നടത്തിയത് ഒളിംപിക് യോഗ്യതയോടെ. കാലിനു പരുക്ക് പറ്റിയതിനാല്‍ ഒന്നര വര്‍ഷത്തിലേറെയായി ഇര്‍ഫാന്‍ വിശ്രമത്തിലായിരുന്നു. തിരിച്ചുവന്ന് ആദ്യമത്സരത്തില്‍ തന്നെ മിന്നുന്ന പ്രകടനമാണ് ഇര്‍ഫാന്‍ നടത്തിയത്. ജയ്പൂരില്‍ നടന്ന നാഷണല്‍ ഓപണ്‍ റേസ് വാക്ക് ചാംപ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 1:2:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇര്‍ഫാന്‍ യോഗ്യത സ്വന്തമാക്കിയത്. Olympics, Jaipur, Sports, Indian athletes,
ജയ്പൂര്‍: (www.kvartha.com 29.02.2016) കേരളത്തിന്റെ അഭിമാനമായ കെ.ടി ഇര്‍ഫാന്‍ തിരിച്ചുവരവ് നടത്തിയത് ഒളിംപിക് യോഗ്യതയോടെ. കാലിനു പരുക്ക് പറ്റിയതിനാല്‍ ഒന്നര വര്‍ഷത്തിലേറെയായി ഇര്‍ഫാന്‍ വിശ്രമത്തിലായിരുന്നു. തിരിച്ചുവന്ന് ആദ്യമത്സരത്തില്‍ തന്നെ മിന്നുന്ന പ്രകടനമാണ് ഇര്‍ഫാന്‍ നടത്തിയത്. ജയ്പൂരില്‍ നടന്ന നാഷണല്‍ ഓപണ്‍ റേസ് വാക്ക് ചാംപ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 1:2:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇര്‍ഫാന്‍ യോഗ്യത സ്വന്തമാക്കിയത്. മത്സരത്തില്‍ നാലാമനായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്.

റിയോ ഒളിംപിക്‌സിന് യോഗ്യത നേടാന്‍ വേണ്ടിയിരുന്നത് ഒരു മണിക്കൂര്‍ 24 മിനുട്ടായിരുന്നു. ദേശീയ ചാംപ്യന്‍ഷിപ്പില്‍ ആദ്യ അഞ്ചു സ്ഥാനക്കാര്‍ക്ക് മാത്രമാണ് മാര്‍ച്ച് 20ന് ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും മേയില്‍ ഇറ്റലിയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലും പങ്കെടുക്കാന്‍ സാധിക്കൂ. യോഗ്യതാ സമയം പിന്നിട്ടതിനൊപ്പം ഈ രണ്ടു ടൂര്‍ണമെന്റുകളിലും പങ്കാളിത്തം ഉറപ്പിക്കാനും ഇര്‍ഫാന് സാധിച്ചു. ഈ വിഭാഗത്തിലെ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് ഇര്‍ഫാന്‍.

Keywords: Olympics, Jaipur, Sports, Indian athletes, KT Irfan.