Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ വെടിനിര്‍ത്തല്‍

ഡമാസ്‌ക്കസ്: (www.kvartha.com 28.02.2016) അഞ്ച് വര്‍ഷത്തിലേറെയായി ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ ഇതാദ്യമായി തോക്കുകള്‍ നിശബ്ദമായിSyria, Russia, Ceasefire,
ഡമാസ്‌ക്കസ്: (www.kvartha.com 28.02.2016) അഞ്ച് വര്‍ഷത്തിലേറെയായി ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ ഇതാദ്യമായി തോക്കുകള്‍ നിശബ്ദമായി. അമേരിക്കയുടേയും റഷ്യയുടേയും മദ്ധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചത്. കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

അതേസമയം അല്‍ ക്വയ്ദയ്ക്കും ഐസിസിനുമെതിരെ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരുമെന്ന് റഷ്യന്‍ സൈനിക വക്താവ് ലഫ്റ്റനന്റ് ജനറല്‍ സെര്‍ജി റഡ്‌സ്‌കോയ് പറഞ്ഞു. 6100 കലാപകാരികള്‍ അടങ്ങിയ 74 വിമത സംഘങ്ങളാണ് വെടിനിര്‍ത്തലിന് സമ്മതിച്ചിരിക്കുന്നത്.

സിറിയയില്‍ സമാധാന അന്തരീക്ഷം സാധ്യമാക്കാനുള്ള ഏറ്റവും വലിയ നടപടിയാണ് താല്‍ക്കാലികമായെങ്കിലും സാധ്യമായിരിക്കുന്നത്. ഐഎസിന്റെയും അല്‍ഖായ്ദശാഖയായ അല്‍ നുസ്‌റയുടെയും ആക്രമണങ്ങള്‍ ഇതിനെ അട്ടിമറിക്കുമോ എന്ന് കണ്ടറിയണം. ഈ സംഘങ്ങള്‍ക്കെതിരായ സൈനിക നടപടിക്ക് വെടിനിര്‍ത്തല്‍ ബാധകമല്ല. സിറിയയിലെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് ജനീവയില്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് സിറിയന്‍ സര്‍ക്കാരിന്റെയും വിമതസംഘടനകളുടെയും പ്രതിനിധികളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ ഉടമ്പടി ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നത്. മാര്‍ച്ച് ഏഴിന് സമാധാനചര്‍ച്ച ആരംഭിക്കുമെന്ന് സിറിയയിലെ യുഎന്‍ ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞു.

Guns mostly fell silent in Syria and Russian air raids stopped on Saturday, as a cessation of hostilities appeared to hold for its first day, described by the United Nations as the best hope for peace in five years of civil war.


SUMMARY:
Guns mostly fell silent in Syria and Russian air raids stopped on Saturday, as a cessation of hostilities appeared to hold for its first day, described by the United Nations as the best hope for peace in five years of civil war.

Keywords: Syria, Russia, Ceasefire,