Follow KVARTHA on Google news Follow Us!
ad

ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ വ്യാജ വിമാന ടിക്കറ്റുകള്‍ വില്പന നടത്തിയ സംഘം അറസ്റ്റില്‍

ദുബൈ: (www.kvartha.com 28.02.2016) ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ വ്യാജ വിമാന ടിക്കറ്റുകള്‍ വില്പന നടത്തിയ ആറംഗ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു.UAE, Dubai, Air tickets,
ദുബൈ: (www.kvartha.com 28.02.2016) ഒരു മില്യണ്‍ ദിര്‍ഹത്തിന്റെ വ്യാജ വിമാന ടിക്കറ്റുകള്‍ വില്പന നടത്തിയ ആറംഗ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ദുബൈ പോലീസ് സൈബര്‍ ക്രൈം ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സയീദ് അല്‍ ഹജ് രി അറിയിച്ചതാണ് ഇക്കാര്യം.

സോഷ്യല്‍ മീഡിയ വഴിയായിരുന്നു എയര്‍ ടിക്കറ്റുകളുടെ വില്പന. ഇത് ബാങ്കുകള്‍ക്കും വ്യോമയാന വിഭാഗത്തിനും വന്‍ നഷ്ടം വരുത്തിവെച്ചതായും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവങ്ങളില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ 381 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആഗോളതലത്തില്‍ ഒരു ബില്യണ്‍ ഡോളറിന്റെ തട്ടിപ്പു നടന്നതായാണ് റിപോര്‍ട്ട്.

എയര്‍ലൈന്‍ ആക്ഷന്‍ ദുബൈ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലാണ് 381 പേര്‍ അറസ്റ്റിലായത്. രണ്ട് തരം തട്ടിപ്പുകളാണ് ഓണ്‍ലൈന്‍ എയര്‍ടിക്കറ്റ് വിപണിയിലുള്ളത്. വ്യാജ ടിക്കറ്റുകള്‍ വില്പന നടത്തുന്ന വിഭാഗമാണ് ഒന്നാമത്തേത്. മോഷ്ടിച്ചതോ വ്യാജമോ ആയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യഥാര്‍ത്ഥ എയര്‍ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതിയാണ് രണ്ടാമത്തേത്. ഇതിന് പിന്നില്‍ അന്താരാഷ്ട്ര സംഘങ്ങളാണുള്ളത്.

സോഷ്യല്‍ മീഡിയയില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്താണിവര്‍ ഇരകളെ കണ്ടെത്തുന്നത്. ഇന്റര്‍പോളിന്റേയും ബാങ്കുകളുടേയും എയര്‍ലൈനുകളുടേയും സഹായത്തോടെയാണിവരെ പിടികൂടിയതെന്നും അല്‍ ഹജ് രി വ്യക്തമാക്കി.

Lieutenant Colonel Saeed Al Hajri, Director, Cyber Crimes, Dubai Police, said the global efforts since 2015 have contributed to the arrests of 381 swindlers involved in booking air tickets fraudulently.


SUMMARY:
Lieutenant Colonel Saeed Al Hajri, Director, Cyber Crimes, Dubai Police, said the global efforts since 2015 have contributed to the arrests of 381 swindlers involved in booking air tickets fraudulently.

Keywords: UAE, Dubai, Air tickets,