Follow KVARTHA on Google news Follow Us!
ad

ദുബൈയിലേയ്ക്ക് തപാല്‍ വഴി മയക്കുമരുന്ന് അയച്ച സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 28.02.2016) ദുബൈയിലേയ്ക്ക് തപാല്‍ വഴി മയക്കുമരുന്ന് അയച്ച സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ 7 പേരും ജോര്‍ദ്ദാന്‍ പൗരന്മാരാണ്. UAE, Dubai Criminal Court,
ദുബൈ: (www.kvartha.com 28.02.2016) ദുബൈയിലേയ്ക്ക് തപാല്‍ വഴി മയക്കുമരുന്ന് അയച്ച സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍. അറസ്റ്റിലായ 7 പേരും ജോര്‍ദ്ദാന്‍ പൗരന്മാരാണ്. നവംബര്‍ 4നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ ഇപ്പോള്‍ ദുബൈ ക്രിമിനല്‍ കോടതിയില്‍ പുരോഗമിക്കുകയാണ്.

ജോര്‍ദ്ദാനില്‍ നിന്നുമെത്തിയ പാഴ്‌സലില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പാക്കറ്റ് തുറന്ന് പരിശോധിച്ച പോലീസിന് 782 ഗ്രാം ഭാരമുള്ള 2 കഷണം ഹാഷിഷാണ് ലഭിച്ചത്.

തുടര്‍ന്ന് തപാല്‍ കമ്പനിയുടെ സഹകരണത്തോടെ മയക്കുമരുന്ന് വിരുദ്ധ ഡിപാര്‍ട്ട്‌മെന്റിലെ ഓഫീസര്‍ തപാല്‍ ജീവനക്കാരനായി. ദുബൈ സ്വദേശിയായ 31കാരനാണ് പാഴ്‌സല്‍ വാങ്ങാന്‍ ഓഫീസിലെത്തിയത്. ഇയാളെ കൈയ്യോടെ പിടികൂടിയ പോലീസ് മറ്റ് പ്രതികളേയും കുടുക്കുകയായിരുന്നു.

 A parcel containing drugs was sent via post from Jordan, leading to the arrest of seven Jordanians, including a woman, the Dubai Criminal Court heard.


SUMMARY: A parcel containing drugs was sent via post from Jordan, leading to the arrest of seven Jordanians, including a woman, the Dubai Criminal Court heard.

Keywords: UAE, Dubai Criminal Court,