Follow KVARTHA on Google news Follow Us!
ad

നാളെ തനിക്ക് 'പരീക്ഷ'യാണ്; അതില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്, പ്രധാനമന്ത്രി

നാളെ തനിക്ക് 'പരീക്ഷ'യാണെന്നും അതില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും New Delhi, Budget, Sachin Tendulker, National,
ന്യൂഡല്‍ഹി: (www.kvartha.com 28.02.2016) നാളെ തനിക്ക് 'പരീക്ഷ'യാണെന്നും അതില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. തിങ്കളാഴ്ചത്തെ കേന്ദ്രബജറ്റിനെ കുറിച്ചായിരുന്നു മോഡിയുടെ പരാമര്‍ശം.

125 കോടി ജനങ്ങള്‍ നടത്തുന്ന പരീക്ഷ താന്‍ നേരിടുന്ന ദിവസമാണ് നാളെയെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. തന്റെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിന്റെ 17ാം പതിപ്പിലാണ് പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ മല്‍സരിക്കേണ്ടത് അവനവനോടുതന്നെയാണെന്ന് ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി രംഗത്തെത്തിയത്.

ലക്ഷ്യം മനസിലുറപ്പിച്ചു കഴിഞ്ഞാല്‍ സമ്മര്‍ദ്ദം കൂടാതെ സ്വതന്ത്രമായ മനസോടെ അതിന് പിന്നാലെ പോവുക. പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല, സ്വയം തന്നെയാണ്. പരീക്ഷയെന്നത് നേടുന്ന മാര്‍ക്കുകളുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതല്ലെന്നും നിങ്ങളുടെ ലക്ഷ്യം നിങ്ങള്‍ തന്നെ നിര്‍വചിക്കുകയാണ് വേണ്ടതെന്നും പ്രതീക്ഷകളുടെ അമിത ഭാരത്താല്‍ സ്വയം അത് നഷ്ടപ്പെടുത്തരുതെന്നും മോഡി പറഞ്ഞു.

തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയ വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും അധ്യാപകരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് മാത്രമായി ലക്ഷ്യങ്ങളെ ചുരുക്കരുതെന്നും കൂടുതല്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. ആരോഗ്യകരമായ ദിനചര്യങ്ങള്‍ പാലിക്കുവാനും പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുണ്ടാകുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ദിനചര്യകള്‍ പരീക്ഷാ സമയത്ത് പാലിക്കണമെന്നും മോഡി പറഞ്ഞു.

വിദ്യാര്‍ത്ഥികളെല്ലാം പരീക്ഷയ്ക്ക് തയ്യാറായി നില്‍ക്കുന്ന ഈ മാസത്തെ മന്‍ കി ബാത്ത്
പ്രഭാഷണത്തില്‍ ക്രിക്കറ്റ് സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്, ആത്മീയ ഗുരു മുരാരി ബാപ്പു, വിഖ്യാത ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവു എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നു. ചിന്തകളെ പോസിറ്റീവായി സൂക്ഷിക്കുന്നിടത്തോളം കാലം ലഭിക്കുന്ന ഫലങ്ങളും പോസിറ്റീവായിരിക്കുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

ഭാവിയില്‍ നാം നേരിടുന്ന വെല്ലുവിളികള്‍ക്ക് സമാനമാണ് ബോര്‍ഡ് പരീക്ഷകളെന്നാണ് വിശ്വനാഥന്‍ ആനന്ദ് പറഞ്ഞത്. ചെസ് മല്‍സരം പോലെയാണത്. ശാന്തത പാലിച്ച് ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിടുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

Compete with yourself, not with others, Modi tells students appearing for Boards, New Delhi, Budget, Sachin Tendulker, National.


Also Read:
ഭര്‍തൃമതിയുടെ നഗ്നഫോട്ടോയെടുത്തെന്ന പരാതി; സസ്‌പെന്‍ഷനിലായ ബോംബ് സ്‌ക്വാഡ് എ എസ് ഐ ഒളിവില്‍ പോയി

Keywords: Compete with yourself, not with others, Modi tells students appearing for Boards, New Delhi, Budget, Sachin Tendulker, National.