Follow KVARTHA on Google news Follow Us!
ad

ഗുസ്തിക്കാരന്‍ ആമിര്‍ സ്വാതന്ത്ര്യദിനത്തിന്

ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ സ്വാതന്ത്ര്യ ദിനത്തിന് റീലീസ് ചെയ്യാന്‍ സാധ്യത. ഈ വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം ധാരണയായത്. It is a known fact that during the Christmas holidays the box office is usually dominated by an Aamir Khan release.
(www.kvartha.com 29.02.2016) ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ സ്വാതന്ത്ര്യ ദിനത്തിന് റീലീസ് ചെയ്യാന്‍ സാധ്യത. ഈ വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം ധാരണയായത്. ക്രിസ്മസിനാണ് സാധാരണ ആമിര്‍ ഖാന്‍ ചിത്രങ്ങള്‍ തിയെറ്ററില്‍ പതിവായി എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങളില്‍ മാറ്റം വരുത്താനാണ് താരത്തിന്റെയും അണിയറ പ്രവര്‍ത്തകരുടെയും തീരുമാനം.

ഗുസ്തിക്കാരന്റെയും അദ്ദേഹത്തിന്റെ രണ്ടു പെണ്‍കുട്ടികളുടെയും കഥയാണ് ദംഗല്‍. രാജ്യത്തിനു വേണ്ടി കഷ്ടപ്പാടുകള്‍ സഹിച്ച് പെണ്‍കുട്ടികള്‍ മെഡല്‍ നേടുന്നതാണ് സിനിമയുടെ പ്രമേയം. രാജ്യസ്‌നേഹം തുടിക്കുന്ന ചിത്രം റിലീസ് ചെയ്യാന്‍ പറ്റിയത് സ്വാതന്ത്രദിനമാണെന്നാണ് ആമിറിന്റെ അഭിപ്രായം. ഇതിനുള്ള സാധ്യതകള്‍ ഗൗരവകരമായി ആലോചിക്കുകയാണിപ്പോള്‍ ആമിര്‍. കഴിഞ്ഞ ക്രിസ്മസിന് പുറത്തിറങ്ങിയ പികെയാണ് അവസാന ആമിര്‍ ചിത്രം. അനുഷ്‌ക ശര്‍മ നായികയായ പികെ വന്‍ ഹിറ്റായിരുന്നു.
Dagal Aamir Khan     
SUMMARY: It is a known fact that during the Christmas holidays the box office is usually dominated by an Aamir Khan release. However this year, things are set to change. If what we hear is anything to go by then, in all likelihood Aamir might just prepone the release of his forthcoming release Dangal to coincide with Independence Day.