Follow KVARTHA on Google news Follow Us!
ad

ലക്ഷ്യം തെറ്റി യെമനില്‍ വ്യോമാക്രമണം; മാര്‍ക്കറ്റിലുണ്ടായ ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 45 സാധാരണക്കാര്‍

സനാ: (www.kvartha.com 28.02.2016) യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. Yemen, Saudi Arabia, Airstrikes,
സനാ: (www.kvartha.com 28.02.2016) യെമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം സാധാരണക്കാരാണ്. പൊതു മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. വിമതര്‍ക്കെതിരെ നടന്ന ആക്രമണം ലക്ഷ്യം തെറ്റുകയായിരുന്നു.

സനാ പ്രവിശ്യയിലെ നെഹ്മ് ജില്ലയിലെ തിരക്കേറിയ മാര്‍ക്കറ്റിലായിരുന്നു ആക്രമണം. 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആദ്യം മാര്‍ക്കറ്റിലുണ്ടായിരുന്ന ജനക്കൂട്ടത്തിന് നേര്‍ക്കായിരുന്നു ആക്രമണം. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലും ആക്രമണമുണ്ടായി.

ഈ മാസം ആദ്യം നടന്ന സൈനീക നീക്കത്തില്‍ സനയില്‍ നിന്നും 50 കിമീറ്ററോളം യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. നെഹ്മ് ജില്ലയിലെ സൈനീക പോസ്റ്റും സൈന്യത്തിന്റെ നിയന്ത്രണത്തിലായി. കൈവശപ്പെടുത്തിയിരുന്നു.

ഇതുവരെ ആറായിരത്തിലേറെ പേര്‍ യെമനില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ പകുതി സാധാരണക്കാരാണ്.

Yemen, Saudi Arabia, Airstrikes,
SUMMARY: Sanaa: Warplanes of the Saudi-led Arab coalition launched airstrikes that mistakenly hit a public market in the northeastern part of the area here on Saturday, killing at least 45 civilians.

Keywords: Yemen, Saudi Arabia, Airstrikes,