Follow KVARTHA on Google news Follow Us!
ad

രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദ് ഇന്നത്തെ യുവതലമറയ്ക്ക് മാതൃക; മാധ്യമങ്ങളെ പഴിചാരി വെള്ളാപള്ളി

കഴിഞ്ഞ ദിവസം മതവിദ്വേഷ പരാമര്‍ഷം നടത്തിയതിന് പോലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് വിവാദമാക്കിയതിനെതിരെ വെള്ളാപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മരിച്ച നൗഷാദിനെയോ Kerala, Vellapally Natesan, Facebook, Noushad, Death,
കൊച്ചി: (www.kvartha.com 01.12.2015) കഴിഞ്ഞ ദിവസം മതവിദ്വേഷ പരാമര്‍ഷം നടത്തിയതിന് പോലീസ് കേസെടുത്ത പശ്ചാത്തലത്തില്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് വിവാദമാക്കിയതിനെതിരെ വെള്ളാപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മരിച്ച നൗഷാദിനെയോ കുടുംബത്തെയോ വേദനിപ്പിക്കുന്ന കാര്യങ്ങളൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നാണ് വെള്ളാപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നത്.

വെള്ളാപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാതൃകയാണ്. മനുഷ്യന്‍ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റൊന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തിന് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്‍കിയതില്‍ എനിക്കും എന്റെ പ്രസ്ഥാനത്തിനും സന്തോഷം മാത്രമേയുള്ളു. ഈ സഹായവിതരണത്തിന് തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബങ്ങളോടും, അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണു ഞാന്‍ ഉദ്ദേശിച്ചത്. അതിനെ തങ്ങളുടെ ഗൂഡലക്ഷ്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച ചാനല്‍ സുഹൃത്തുക്കള്‍ ഒന്നു മാത്രം അറിയുക, ഞാന്‍ എന്ന വ്യക്തിയെ കരിവാരി തേക്കാനുള്ള ശ്രമത്തിനപ്പുറം നിങ്ങളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീരയുവാവിന്റെ കുടുംബവും കൂടിയാണു.

എന്റെ വാക്കുകളെ മനപൂര്‍വ്വം മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വളച്ചൊടിച്ച മാധ്യമങ്ങളും ചില രാഷ്ട്രിയക്കാരും തങ്ങളുടെ നീചമായപ്രവര്‍ത്തിയിലൂടെ ആ കുടുംബത്തിനെ വേധനിപ്പിക്കുകയാണ് ചെയ്യുന്നത്.

Kerala, Vellapally Natesan, Facebook, Noushad, Death,


Keywords:  Kerala, Vellapally Natesan, Facebook, Noushad, Death,