Follow KVARTHA on Google news Follow Us!
ad

രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ട: ഷാരൂഖ് ഖാന്‍

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നു പറഞ്ഞ നടന്‍ ആമിര്‍ ഖാനെ പിന്തുണച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഒരു വ്യക്തിയുടെ രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ല. രാജ്യത്തിനുവേണ്ടി നല്ലതു പ്രവര്‍ത്തിക്കുന്നതിലൂടെയും ചിന്തിക്കുന്നതിലൂടെയും രാജ്യസ്‌നേഹിയാകാന്‍ കഴിയും. Mumbai, National, Bollywood, Sharukh Khan, Ameer Khan,
മുംബൈ: (www.kvartha.com 01.12.2015) രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്നു പറഞ്ഞ നടന്‍ ആമിര്‍ ഖാനെ പിന്തുണച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഒരു വ്യക്തിയുടെ രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ല. രാജ്യത്തിനുവേണ്ടി നല്ലതു പ്രവര്‍ത്തിക്കുന്നതിലൂടെയും ചിന്തിക്കുന്നതിലൂടെയും രാജ്യസ്‌നേഹിയാകാന്‍ കഴിയും. ഞാന്‍ രാജ്യത്തിനുവേണ്ടി നല്ലതു പ്രവര്‍ത്തിച്ചാല്‍ അതില്‍ നിന്നും എന്റെ രാജ്യത്തിനു നേട്ടമുണ്ടാകുമെന്നും അഴിമതിക്കാരനായാല്‍ അതെന്റെ രാജ്യത്തിന് നാശമുണ്ടാക്കുമെന്നും ഷാരൂഖ് വ്യക്തമാക്കി.

 കൃത്യമായി അറിയാവുന്ന വിഷയത്തെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ വിഷയത്തെക്കുറിച്ചും ഞാന്‍ സംസാരിക്കേണ്ട ആവശ്യമില്ല. സോഷ്യല്‍ മീഡിയകളിലൂടെ ആര്‍ക്കും തുറന്ന അഭിപ്രായപ്രകടനം നടത്താം. ചിലരതിനെ ദുരുപയോഗം ചെയ്യുന്നു. പൊതുവായ പ്രസ്താവനകള്‍ പോലും സോഷ്യല്‍ മീഡിയകളിലൂടെ വര്‍ഗീയ പ്രസ്താവനകളായി ജനങ്ങള്‍ക്കിടയില്‍ മാറുന്നുവെന്നും ഷാരൂഖ് പറഞ്ഞു.

Mumbai, National, Bollywood, Sharukh Khan, Ameer Khan.


  Keywords:Mumbai, National, Bollywood, Sharukh Khan, Ameer Khan.