Follow KVARTHA on Google news Follow Us!
ad

രാജ്യദ്രോഹിയുടെ കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹമില്ല; 8 മാസം ഗര്‍ഭിണിയായ യുവതിയുടെ വിലാപം

രാജ്യദ്രോഹിയുടെ കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹമില്ലെന്ന് ഐഎസ്‌ഐ ഏജന്റിന്റെMarriage, Terrorists, Military, National,
ലക്‌നൗ: (www.kvartha.com 01.12.2015) രാജ്യദ്രോഹിയുടെ കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹമില്ലെന്ന് ഐഎസ്‌ഐ ഏജന്റിന്റെ ഭാര്യ. പാകിസ്ഥാനി പൗരനും ഐഎസ്‌ഐ ഏജന്റുമായ മുഹമ്മദ് ഇജാസിന്റെ ഭാര്യ അസ്മയാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ തനിക്ക് പ്രസവിക്കാതെ നിവൃത്തിയില്ലെന്നും കാരണം താന്‍ എട്ടുമാസം ഗര്‍ഭിണിയാണെന്നും പറഞ്ഞ് വിലപിക്കുകയാണ് അസ്മ.

ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട ഇജാസിനെ പാകിസ്ഥാനിയാണെന്നും തീവ്രവാദിയാണെന്നും അറിയാതെ വിവാഹം കഴിക്കുകയായിരുന്നു. എല്ലാം അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ തന്റെ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന തീവ്രവാദിയുടെ മകന് ജന്മം നല്‍കാന്‍ ആഗ്രഹിക്കാത്ത താന്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എട്ടുമാസം ഗര്‍ഭിണിയായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാല്‍ താന്‍ തന്റെ കുഞ്ഞിനെ ഒരു ഇന്ത്യക്കാരനായി വളര്‍ത്തുമെന്നും അസ്മ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇജാസ് തീവ്രവാദിയാണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ തന്റെ മകള്‍ ഒരു പുന:ര്‍വിവാഹത്തിന് ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ താന്‍ വിണ്ടും വിവാഹം കഴിപ്പിക്കുമെന്നും കഴിഞ്ഞതൊക്കെ മറന്ന് ഒരു പുതിയ ജീവിതത്തിലേക്ക് മകള്‍ പോകണം എന്നാണ് തന്റെ ആഗ്രഹമെന്നും അസ്മയുടെ പിതാവ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ആരാ സ്വദേശിനിയായ അസ്മയെ 2014 ഒക്ടോബറിലാണ് മുഹമ്മദ് ഇജാസ് വിവാഹം ചെയ്തത്. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുമായി പാക് ചാര ഏജന്‍സിയായ ഐ.എസ്.ഐയുടെ ഏജന്റായ ഇജാസിനെ മീററ്റ് കന്റോണ്‍മെന്റ് പ്രദേശത്ത് നിന്നും യു.പി പ്രത്യേക ദൗത്യസേനയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് പുറമേ, പാക് ഐ.ഡി കാര്‍ഡ്, പശ്ചിമ
ബംഗാളിലെ വിലാസത്തിലുള്ള വ്യാജ വോട്ടര്‍ ഐ.ഡി, യു.പിയിലെ ബറേലി ജില്ലയിലെ വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡ്, ഡല്‍ഹി മെട്രോ കാര്‍ഡ്, ലാപ്‌ടോപ്, പെന്‍െ്രെഡവുകള്‍, നേപ്പാളി, സൗദി കറന്‍സി, എ.ടി.എം കാര്‍ഡ് എന്നിവ ഇജാസില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

2012 മുതല്‍ ഇയാള്‍ ഐ.എസ്.ഐയുടെ കീഴിലുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ചെയ്ത തൊഴിലിന് കൂലിയായി ഐ.എസ്.ഐ ഇതുവരെ ഇയാള്‍ക്ക് 5.80 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ പാകിസ്ഥാനിലെ തന്റെ കുടുംബത്തിന് പ്രതിമാസം അന്‍പതിനായിരം രൂപയും നല്‍കുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

 ISI agent's pregnant Indian wife wants to disown child, Marriage, Terrorists, Military, National.


Also Read:
യുവാക്കള്‍ക്കുനേരെ അക്രമം; മൊബൈലില്‍നിന്നും പ്രതികളുടെ ഫോട്ടോ ഡിലീറ്റ് ചെയ്ത പോലീസിനെതിരെ ഡി ജി പിക്ക് പരാതി

Keywords:  ISI agent's pregnant Indian wife wants to disown child, Marriage, Terrorists, Military, National.