Follow KVARTHA on Google news Follow Us!
ad

എയ്ഡ്‌സ് ബോധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍

എച്ച് ഐ വി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍. 2005 മുതല്‍ 2015 വരെയുള്ള കണക്ക് നോക്കിയാല്‍ എയ്ഡ്‌സ് അണുബാധയുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. എച്ച് ഐ വി സ്ഥിതി വിവര കണക്ക് പ്രകാരം 2005 ല്‍ ലോകത്ത് എയ്ഡ്‌സ് കൊണ്ടുള്ള മരണം 22.4 ലക്ഷമായിരുന്നു.Malappuram, AIDS, HIV Positive, Kerala,
മലപ്പുറം: (www.kvartha.com 01.12.2015) എച്ച് ഐ വി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍. 2005 മുതല്‍ 2015 വരെയുള്ള കണക്ക് നോക്കിയാല്‍ എയ്ഡ്‌സ് അണുബാധയുള്ളവരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്. എച്ച് ഐ വി സ്ഥിതി വിവര കണക്ക് പ്രകാരം 2005 ല്‍ ലോകത്ത് എയ്ഡ്‌സ് കൊണ്ടുള്ള മരണം 22.4 ലക്ഷമായിരുന്നു. എന്നാല്‍ 2014ല്‍ എ ആര്‍ ടി ചികിത്സയുടെ ഫലമായി 12 ലക്ഷമായി കുറഞ്ഞു.

കേരളത്തില്‍ ആദ്യകാലങ്ങളിലെ എയ്ഡ്‌സ് ബാധിതരുടെ കണക്കുകള്‍ അപേക്ഷിച്ച് പുതുതായി ഉണ്ടാകുന്ന എച്ച് ഐ വി ബാധിതരുടെ എണ്ണം 35 ശതമാനം കുറഞ്ഞിട്ടുണ്ട്. എച്ച് ഐ വി അണുബാധിതരായ 73 ശതമാനം അമ്മമാര്‍ക്ക് കുഞ്ഞിലേക്കുള്ള പകര്‍ച്ച തടയുവാന്‍ കഴിഞ്ഞു. 2005ല്‍ 8,094 പുരുഷനും 22,502 സ്ത്രീകളുമായി ആകെ 30,596 പേരെ എച്ച് ഐ വി പരിശോധനക്ക് വിധേയമാക്കി. ഇതില്‍ 1157 സ്ത്രീകള്‍ക്കും 1476 പുരുഷന്‍മാര്‍ക്കും എയ്ഡ്‌സ് അണുബാധയുള്ളതായി കണ്ടെത്തി.

എന്നാല്‍ 2010 ലെ കണക്ക് പ്രകാരം ആകെ 2342 പേര്‍ക്കാണ് എച്ച് ഐ വി അണുബാധയുണ്ടായിരുന്നത്. 940 സ്ത്രീകളിലും 1402 പുരുഷന്മാര്‍ക്കും അണുബാധയുള്ളതായി കണ്ടെത്തി. അഞ്ച് വര്‍ഷത്തിന് ശേഷം 2015 ആയപ്പോഴേക്കും ഗണ്യമായി കുറഞ്ഞതായാണ് വിവിധ സംഘടനകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2014 ലെ കണക്ക് പ്രകാരം ഇന്ത്യയില്‍ 20.88 ലക്ഷം എച്ച് ഐ വി അണുബാധിതരുണ്ട്. 83 ശതമാനം 15നും 49നുമിടയില്‍ പ്രായമുള്ളവരാണ്.

Malappuram, AIDS, HIV Positive, Kerala.


  Keywords: Malappuram, AIDS, HIV Positive, Kerala.