Follow KVARTHA on Google news Follow Us!
ad

മരിച്ച റഷ്യന്‍ പൈലറ്റിന്റെ മൃതദേഹം റഷ്യക്ക് കൈമാറും: തുര്‍ക്കി

വെടിവെച്ചിട്ട റഷ്യന്‍ യുദ്ധവിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം റഷ്യയ്ക്ക് കൈമാറുമെന്ന് തുര്‍ക്കി. തുര്‍ക്കി പ്രധാനമന്ത്രി അഹമദ് ദവുതോഗ്ലുവാണ് ഇക്കാര്യമറിയിച്ചത്. തുര്‍ക്കിക്ക് മേല്‍ റഷ്യ സാമ്പത്തീക ANKARA: The body of a Russian pilot killed when his plane was shot down by Turkey last week will be handed over to a Russian representative after being retrieved
അങ്കാറ: (www.kvartha.com 30.11.2015) വെടിവെച്ചിട്ട റഷ്യന്‍ യുദ്ധവിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം റഷ്യയ്ക്ക് കൈമാറുമെന്ന് തുര്‍ക്കി. തുര്‍ക്കി പ്രധാനമന്ത്രി അഹമദ് ദവുതോഗ്ലുവാണ് ഇക്കാര്യമറിയിച്ചത്. തുര്‍ക്കിക്ക് മേല്‍ റഷ്യ സാമ്പത്തീക ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് തുര്‍ക്കിയുടെ അറിയിപ്പ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സിറിയന്‍ അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടമായ പൈലറ്റിന്റെ മൃതദേഹം ഞങ്ങള്‍ക്ക് ലഭിച്ചത്. മൃതദേഹം ഏറ്റെടുക്കാന്‍ അധികൃതര്‍ ഉടനെ വടക്കന്‍ ഹതായില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

അങ്കാറയില്‍ എത്തിക്കുന്ന മൃതദേഹം അംബാസഡര്‍ സ്വീകരിക്കും. പിന്നീടാകും മൃതദേഹം റഷ്യയിലേയ്ക്ക് അയക്കുക. ചൊവ്വാഴ്ചയാണ് വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചിട്ടത്. ഇതില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടുവെങ്കിലും സഹപൈലറ്റ് ജീവനോടെയുണ്ട്.

Russia, Turkey, Pilots,


SUMMARY: ANKARA: The body of a Russian pilot killed when his plane was shot down by Turkey last week will be handed over to a Russian representative after being retrieved from Syria, Turkish Prime Minister Ahmet Davutoglu said on Sunday.

Keywords: Russia, Turkey, Pilots,