Follow KVARTHA on Google news Follow Us!
ad

പാനായിക്കുളം സിമി ക്യാമ്പ് കേസ്; 2 പ്രതികള്‍ക്ക് 14 വര്‍ഷവും, 3 പ്രതികള്‍ക്ക് 12 വര്‍ഷവും തടവുശിക്ഷ

പാനായിക്കുളം സിമി ക്യാംപ് കേസില്‍ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു. കേസിലെ ആദ്യ രണ്ടുKochi, Kottayam, Court, Police, Terrorists, Kerala,
കൊച്ചി: (www.kvartha.com 30.11.2015) പാനായിക്കുളം സിമി ക്യാംപ് കേസില്‍ പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു. കേസിലെ ആദ്യ രണ്ടു പ്രതികള്‍ക്ക് 14 വര്‍ഷവും മറ്റു മൂന്നു പ്രതികള്‍ക്ക് 12 വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചത്. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ പീടിയാക്കല്‍ പി.എ. ഷാദുലി (ഹാരിസ്), സഹോദരീ ഭര്‍ത്താവ് ഈരാറ്റുപേട്ട നടയ്ക്കല്‍ പേരകത്തുശേരില്‍ അബ്ദുല്‍ റാസിക് എന്നിവര്‍ക്കാണ് 14 വര്‍ഷം തടവും 60,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.

ആലുവ കുഞ്ഞുണ്ണിക്കര പെരുന്തോലില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ (നിസുമോന്‍), ഈരാറ്റുപേട്ട കടുവാമൂഴി അമ്പലത്തിങ്കല്‍ വീട്ടില്‍ ഷമാസ് (ഷമ്മി) എന്നിവര്‍ക്കാണ് 12 വര്‍ഷം തടവും 55,000 രൂപ പിഴയും വിധിച്ചത്.

നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) പാനായിക്കുളം ആലുവയ്ക്കു സമീപം ഹാപ്പി ഓഡിറ്റോറിയത്തില്‍ 2006 ഓഗസ്റ്റ് പതിനഞ്ചിന് സിമിയുടെ രഹസ്യ യോഗം നടത്തിയിരുന്നു. ഈ കേസിലെ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്ന 11 പ്രതികളെയും വിട്ടയച്ചിരുന്നു.

 വിട്ടയക്കപ്പെട്ട പ്രതികളില്‍ പലരും സ്വാതന്ത്ര്യദിനാഘോഷ യോഗമാണെന്നു തെറ്റിധരിച്ചാണു പാനായിക്കുളത്ത് എത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം ഫലത്തില്‍ ശരിവയ്ക്കുന്നതായിരുന്നു കോടതിവിധി. സംഭവ സമയത്ത് പതിമൂന്നാം പ്രതിയായ സാലിഹിന് പ്രായപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് കേസ് എറണാകുളം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചുമത്തിയിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, ഗൂഢാലോചന, പൊതുജനപ്രക്ഷോഭത്തിനുള്ള ആഹ്വാനം, അതിനായുള്ള സംഘടിത യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ വിചാരണ കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ശരിവച്ചിരുന്നു.

രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു ഗുജറാത്ത് പോലീസ് ആരോപിക്കുന്ന
SIMI camp case: Two convicts get 14 years in prison, Kochi, Kottayam, Court, Police,
ഷാദുലി, അബ്ദുല്‍ റാസിക്ക് എന്നിവരുടെ സാന്നിധ്യമാണു കേസിന് ഏറെ പ്രാധാന്യം നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഷാദുലിയും അന്‍സാറും ഗുജറാത്ത് സ്‌ഫോടനക്കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ സബര്‍മതി ജയിലിലായിരുന്നു.

ലോക്കല്‍ പോലീസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതിയായിരുന്ന പാലക്കാട് കരിങ്ങനാട് വരമംഗലത്ത് റഷീദ് മൗലവിയെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയാണെന്നു തെറ്റിദ്ധരിച്ചാണ് യോഗത്തില്‍ പങ്കെടുത്തതെന്ന റഷീദ് മൗലവിയുടെ മൊഴിയെത്തുടര്‍ന്നായിരുന്നു ഈ നടപടി.

Also Read:
മഞ്ചേശ്വരം സ്വദേശി അബദ്ധത്തില്‍ പഞ്ചായത്ത് കുളത്തില്‍ വീണുമരിച്ചു

Keywords: SIMI camp case: Two convicts get 14 years in prison, Kochi, Kottayam, Court, Police, Terrorists, Kerala.