Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിനേക്കാള്‍ വില കണ്ണിന്റെ ലെന്‍സിന്; ലെന്‍സ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവിനെ വേണ്ടെന്ന് യുവതി കോടതിയില്‍

കണ്ണിന്റെ ലെന്‍സ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്നും വിവാഹബന്ധം വേര്‍പ്പെടുത്തി തരണമെന്ന് ആവശ്യപെട്ട് യുവതി A Saudi woman decided to choose her eye lenses over her new husband after she insisted on a divorce when he told her not to use eye lenses
റിയാദ്: (www.kvartha.com 30.11.2015) കണ്ണിന്റെ ലെന്‍സ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്നും വിവാഹബന്ധം വേര്‍പ്പെടുത്തി തരണമെന്ന് ആവശ്യപെട്ട് യുവതി കോടതിയില്‍. ഒരു മാസം മുന്‍പാണ് ദമ്പതികളുടെ വിവാഹം നടന്നത്.

ഭര്‍ത്താവ് നിബന്ധന മുന്നോട്ട് വെച്ചതിനാലാണ് വിവാഹബന്ധത്തില്‍ നിന്നും പിന്മാറുന്നതെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു.

ഭാര്യയുടെ ആവശ്യം ഭര്‍ത്താവ് സാധിച്ചുകൊടുത്തു. ബാഹ്യ സൗന്ദര്യത്തില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയെ തനിക്ക് ആവശ്യമില്ലെന്നും ഭര്‍ത്താവിനോടുള്ള കടമകള്‍ നിര്‍വഹിക്കാന്‍ അവള്‍ക്കാകില്ലെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞത്.

ഹര്‍ജിയില്‍ കോടതി വിവാഹമോചനം അനുവദിച്ചു. റിയാദിലാണ് സംഭവം നടന്നത്. ഒക്കാസ് പത്രമാണീ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

 A Saudi woman decided to choose her eye lenses over her new husband after she insisted on a divorce when he told her not to use eye lenses.


SUMMARY: A Saudi woman decided to choose her eye lenses over her new husband after she insisted on a divorce when he told her not to use eye lenses.

Keywords: Saudi Arabia, Divorce, Couples,